
റിയാദ്: സൗദി അറേബ്യയില്‍ ബാങ്ക് ഇടപാടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്ന സംഘത്തെ റിയാദില്‍ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ രാജ്യക്കാരായ ഒമ്പതംഗ കവര്‍ച്ചാ സംഘമാണ് പിടിയിലായത്. എത്യോപ്യ, സിറിയ, ബംഗ്ലാദേശ് എന്നീ രാജ്യക്കാരാണിവര്‍.
കവര്‍ച്ചാ സംഘത്തിലെ അഞ്ച് എത്യോപ്യക്കാര്‍ അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവരാണ്. ബാങ്കില്‍ നിന്നിറങ്ങുന്ന ഇടപാടുകാരെ തോക്ക് ചൂണ്ടി ഭയപ്പെടുത്തി കൊള്ളയടിക്കുകയും പണം അപഹരിക്കുകയുമാണ് സംഘം ചെയ്തിരുന്നത്. കവര്‍ച്ചാ സംഘത്തിന് താമസ സൗകര്യമൊരുക്കിയതിനും മൊബൈല്‍ സിം കാര്‍ഡ് നല്‍കിയതിനുമാണ് നാലുപേര്‍ പിടിയിലായത്. രണ്ട് ബംഗ്ലാദേശികള്‍, ഒരു എത്യോപ്യക്കാരന്‍, ഒരു സിറിയക്കാരന്‍ എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച നാല് വാഹനങ്ങളാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. ഇവരില്‍ നിന്നും 387 സിം കാര്‍ഡുകളും ആയുധങ്ങളും പിടിച്ചെടുത്തു. പ്രാഥമിക നിയമ നടപടികള്‍ സ്വീകരിച്ച ശേഷം പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
സോഷ്യല്‍ മീഡിയയിലെ 'വ്യാജ ഡോക്ടര്‍' സൗദി അറേബ്യയില്‍ അറസ്റ്റില്‍
കടയ്‍ക്കുള്ളില്‍ ഒളിച്ചിരുന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു; സൗദിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
റിയാദ്: സൗദി അറേബ്യയില്‍ കടയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച മൂന്നംഗ സംഘത്തെ സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. രണ്ട് യെമന്‍ സ്വദേശികളും ഒരു സുഡാന്‍ പൗരനുമാണ് കഴിഞ്ഞ ദിവസം പിടിയിലായത്. റിയാദിലെ ഒരു കടയിലാണ് സംഘം മോഷണം നടത്തിയത്.
കടയിലെ ജീവനക്കാര്‍ സ്ഥാപനം തുറന്നപ്പോള്‍ അകത്ത് കയറിയ മോഷ്ടാക്കള്‍ പിന്നീട് കട അടയ്ക്കുന്നതു വരെ അകത്ത് ഒളിച്ചിരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 26 മൊബൈല്‍ ഫോണുകളാണ് ഇവര്‍ മോഷ്ടിച്ചത്. ഇവയില്‍ 21 എണ്ണവും പിന്നീട് അന്വേഷണത്തില്‍ പിടിച്ചെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തുടര്‍ നിയമ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി സുരക്ഷാ വിഭാഗം അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ