
ദുബൈ: സിഐഡി ആണെന്ന വ്യാജേന ദുബൈയില്‍ അല്‍ഖൂസില്‍ ഒരു വ്യാപാര സ്ഥാപനത്തില്‍ കവര്‍ച്ച നടത്തിയ അഞ്ചുപേര്‍ പിടിയില്‍. അറബ്, ഏഷ്യന്‍ വംശജരെയാണ് ജയിലിലടച്ചത്. കമ്പനിയിലെ ഒരു ജീവനക്കാരെ സംഘം തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. കമ്പനിയുടെ സേഫില്‍ നിന്ന് 80,000 ദിര്‍ഹമാണ് ഇവര്‍ കവര്‍ന്നത്.
എമിറാത്തി വേഷം ധരിച്ചെത്തിയ സംഘം സിഐഡി ആണെന്ന് പറഞ്ഞാണ് കമ്പനിക്കുള്ളില്‍ കയറിയത്. ഇവര്‍ ഒരു വ്യാജ കാര്‍ഡ് കാണിച്ചതായും കമ്പനിയിലെ ജീവനക്കാരന്‍ പറഞ്ഞു. സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെ അന്വേഷണത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യുകയാണെന്ന് ഇവര്‍ പറഞ്ഞു. തുടര്‍ന്ന് കമ്പനിയിലെ ഒരു ജീവനക്കാരനെ ബന്ധിയാക്കിയെന്നും പിന്നീട് നേരെ സേഫിന് അടുത്തെത്തിയ കവര്‍ച്ചാ സംഘം ഇവിടെ നിന്നും 80,000 ദിര്‍ഹം കവര്‍ന്നു.
സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെ മോഷണ സംഘത്തിന്റെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയി. കുറച്ചു ദൂരം പോയ ശേഷം ഇവരെ വഴിയില്‍ ഇറക്കി വിടുകയായിരുന്നു. ഇവര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മോഷണ സംഘം പിടിയിലായത്. മോഷ്ടാക്കള്‍ സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അഞ്ചുപേരെയും പിടികൂടിയത്.
യുഎഇയില്‍ മരണപ്പെട്ട മലയാളിയുടെ ബന്ധുക്കളെ കണ്ടെത്താന്‍ സഹായം തേടി സാമൂഹിക പ്രവര്‍ത്തകര്‍
ലൈസന്‍സില്ലാതെ സൗന്ദര്യ വര്‍ദ്ധക ശസ്‍ത്രക്രിയകള്‍ നടത്തി; പ്രവാസി അറസ്റ്റില്‍
കുവൈത്ത് സിറ്റി: നിയമം ലംഘിച്ച് സ്‍ത്രീകളുടെ സലൂണ്‍ നടത്തുകയായിരുന്ന ഒരു പ്രവാസിയെ കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയ അധികൃതര്‍ അറസ്റ്റ് ചെയ്‍തു. താമസ നിയമങ്ങള്‍ ലംഘിച്ചാണ് ഇയാള്‍ കുവൈത്തില്‍ ജോലി ചെയ്‍തിരുന്നതെന്ന് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
പിടിയിലായ വ്യക്തി ഏത് രാജ്യക്കാരനാണെന്നത് ഉള്‍പ്പെടെ മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ലൈസന്‍സില്ലാതെ ഇയാള്‍ സൗന്ദര്യ വര്‍ദ്ധക ശസ്‍ത്രക്രിയകള്‍ നടത്തുകയായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. തുടര്‍ നിയമ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam