മറ്റ്‌ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ടൂറിസ്റ്റ് വിസയിൽ വരുന്നവർക്ക് മുൻകൂട്ടി ഉംറ പെർമിറ്റ് എടുക്കാം

By Web TeamFirst Published Sep 6, 2022, 6:30 PM IST
Highlights

ഈ മാസം ഒന്നു മുതലാണ് ടൂറിസം വിസ നടപടിക്രമത്തില്‍ സൗദി ടൂറിസം വകുപ്പ് ഭേദഗതികള്‍ പ്രഖ്യാപിച്ചത്.

റിയാദ്: മറ്റ്‌ ഗൾഫ് രാജ്യങ്ങളില്‍ നിന്ന് ടൂറിസ്റ്റ് വിസയിലെത്തുന്ന പ്രവാസികള്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ഉംറ പെര്‍മിറ്റ് എടുക്കാമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇഅ്തമര്‍നാ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താണ് ഉംറക്ക് പെര്‍മിറ്റ് എടുക്കേണ്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഉംറ കര്‍മം സുഗമമായി ചെയ്യുന്നതിന് അവസരം നല്‍കുന്നതിന്റെ ഭാഗമാണിത്.

ജി.സി.സി രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും ഷെങ്കൻ, അമേരിക്ക, ബ്രിട്ടൻ വിസയിലെത്തുന്നവര്‍ക്കും സൗദിയിലേക്ക് തിരിക്കുന്നതിന് മുമ്പേ തന്നെ ഇഅ്തമര്‍നാ ആപ്ലിക്കേഷന്‍ വഴി ഉംറക്കും മദീന റൗദയിലെ നിസ്‌കാരത്തിനും ബുക്ക് ചെയ്യാവുന്നതാണ്. ഈ മാസം ഒന്നു മുതലാണ് ടൂറിസം വിസ നടപടിക്രമത്തില്‍ സൗദി ടൂറിസം വകുപ്പ് ഭേദഗതികള്‍ പ്രഖ്യാപിച്ചത്. പുതിയ പ്രഖ്യാപനം വഴി ഉംറക്ക് കൂടുതല്‍ പേരെത്തുമെന്നാണ് പ്രതീക്ഷ.

സൗദി അറേബ്യയില്‍ വീണ്ടും നേരിയ ഭൂചലനം; നാശനഷ്ടങ്ങളില്ല

 ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ മാറ്റം ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കണം

റിയാദ്: സൗദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികളായ പ്രവാസികളുടെ തൊഴില്‍ മാറ്റം പരമാവധി ഏഴ് ദിവസത്തിനുള്ളില്‍ ഓണ്‍ലൈനായി പൂര്‍ത്തീകരിക്കണം. സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‍പോര്‍ട്ട്സ് (ജവാസാത്ത്) ആണ് ഇക്കാര്യം കഴിഞ്ഞ ദിവസം അറിയിച്ചത്.

സര്‍വീസ് ട്രാന്‍സ്‍ഫര്‍ അപ്രൂവല്‍ സര്‍വീസിലൂടെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് തങ്ങളുടെ തൊഴില്‍ മാറ്റം അംഗീകരിക്കാനോ നിരസിക്കാനോ സാധിക്കുമെന്നും ജവാസാത്ത് അറിയിച്ചിട്ടുണ്ട്. അബ്ഷിര്‍ പോര്‍ട്ടല്‍ വഴിയാണ് തൊഴില്‍ മാറ്റത്തിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത്. പോര്‍ട്ടലില്‍ പ്രവേശിച്ച് മൈ സര്‍വീസസ് (ഖിദ്‍മത്തീ) എന്നതിലൂടെ സര്‍വീസസ് തെരഞ്ഞെടുക്കണം.

സൗദി അറേബ്യയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന; 120 സ്ഥാപനങ്ങള്‍ക്ക് പിഴ

ശേഷം പാസ്‍പോര്‍ട്ട്സ് എന്ന മെനുവില്‍ അപ്രൂവല്‍ ഫോര്‍ ട്രാന്‍സ്‍ഫര്‍ ഓഫ് സര്‍വീസസ് എന്ന ഓപ്ഷനുണ്ടാവും. ഈ സംവിധാനത്തിലൂടെ ഏഴ് ദിവസത്തിനുള്ളില്‍ തന്നെ ജോലി മാറ്റത്തിനുള്ളില്‍ അപ്രൂവല്‍ നല്‍കണമെന്നും ജവാസാത്ത് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.

 

click me!