സൗദി അറേബ്യയില്‍ പൊലീസ് ചമഞ്ഞ് മോഷണം; സ്വദേശി ഉള്‍പ്പെട്ട സംഘം അറസ്റ്റില്‍

Published : May 01, 2021, 01:00 PM IST
സൗദി അറേബ്യയില്‍ പൊലീസ് ചമഞ്ഞ് മോഷണം; സ്വദേശി ഉള്‍പ്പെട്ട സംഘം അറസ്റ്റില്‍

Synopsis

മൂപ്പത് വയസിനടുത്ത് പ്രായമുള്ള സ്വദേശി യുവാവും രണ്ട് യെമന്‍ സ്വദേശികളുമാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. 

റിയാദ്: സൗദി അറേബ്യയിലെ തായിഫില്‍ സുരക്ഷാ ഉദ്യഗസ്ഥരെന്ന വ്യാജേന കവര്‍ച്ച നടത്തിയ സംഘത്തെ അറസ്റ്റ് ചെയ്‍തു. ഒരു വ്യാപാര സ്ഥാപനത്തില്‍ നിന്ന് 15,000 റിയാലും ജീവനക്കാരുടെ കൈവശമുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളുമാണ് കവര്‍ന്നത്.

മൂപ്പത് വയസിനടുത്ത് പ്രായമുള്ള സ്വദേശി യുവാവും രണ്ട് യെമന്‍ സ്വദേശികളുമാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഇവരെ പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. പ്രതികളുടെ വീഡിയോ ദൃശ്യങ്ങളും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിലെ അബ്ദലി റോഡിൽ വാഹനാപകടം; ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്
ബ്യൂട്ടി സലൂണിൽ എത്തിയ യുവതിയുടെ പഴ്സിൽ നിന്ന് സ്വർണ്ണാഭരണങ്ങളും പണവും കവർന്നു, കുവൈത്തിൽ അന്വേഷണം