
കുവൈത്ത് സിറ്റി: പാർലമെന്റ് അംഗം ബൈജയന്ത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള ഉന്നതതല സർവകക്ഷി പ്രതിനിധി സംഘത്തിനൊപ്പമെത്തിയ മുൻ കേന്ദ്രമന്ത്രി ഗുലാം നബി ആസാദിനെ അസുഖം ബാധിച്ചതിനെത്തുടർന്ന് കുവൈത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിനിടയിൽ ഗുലാം നബി ആസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതായി പ്രതിനിധി സംഘത്തെ നയിക്കുന്ന പാർലമെന്റ് അംഗം ബൈജയന്ത് പാണ്ഡെ എക്‌സിൽ പറഞ്ഞു.
അദ്ദേഹത്തിന്റെ നില മെച്ചപ്പെടുകയാണെന്നും, മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും ചില തുടർ പരിശോധനകൾ ആവശ്യമാണെന്നും പാണ്ഡെ അറിയിച്ചു. ബഹ്‌റൈനിലും കുവൈത്തിലും നടന്ന യോഗങ്ങളിൽ അദ്ദേഹം വളരെ പ്രധാനപ്പെട്ട സംഭാവന നൽകിയതായും അദ്ദേഹത്തിന്റെ അസുഖത്തിൽ ഞങ്ങൾ ദുഃഖിതരാണെന്നും പാണ്ഡെ അറിയിച്ചു. അസുഖത്തെത്തുടർന്ന് ഗുലാം നബി ആസാദ് സൗദി, അൽജീരിയ സന്ദർശനങ്ങളിൽ പങ്കെടുക്കില്ല.
`കുവൈത്തിലെ കടുത്ത ചൂട് എന്റെ ആരോഗ്യത്തെ ബാധിച്ചിട്ടും, അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഞാൻ സുഖമായിരിക്കുന്നു, എന്റെ അവസ്ഥ മെച്ചപ്പെട്ടുവരികയാണ്. എല്ലാ പരിശോധനകളുടെയും ഫലങ്ങൾ സാധാരണമാണ്. നിങ്ങളുടെ ആശങ്കയ്ക്കും പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദി'- ആസാദ് എക്‌സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ