
കുവൈത്ത് സിറ്റി: കുവൈത്തിൽ അപൂർവ്വവും മനോഹരവുമായ ആകാശവിസ്മയം. ഒക്ടോബർ ചന്ദ്രൻ, അഥവാ 'ജയന്‍റ് ഹാർവെസ്റ്റ് മൂൺ' (Giant Harvest Moon) കുവൈത്തിന്‍റെ ആകാശത്ത് പ്രത്യക്ഷപ്പെട്ടു. ഈ പ്രതിഭാസം വ്യാഴാഴ്ച വരെ തുടരുമെന്നാണ് റിപ്പോർട്ട്. സാധാരണ കാണപ്പെടുന്ന ചന്ദ്രനെക്കാൾ 14 ശതമാനം കൂടുതൽ വലിപ്പത്തിലും 30 ശതമാനം കൂടുതൽ തിളക്കത്തിലും ഇത് കാണപ്പെടുമെന്ന് അൽ-അജാരി സയന്‍റിഫിക് സെന്‍റര്‍ ഡയറക്ടർ യൂസഫ് അൽ അജാരി പറഞ്ഞു. ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ കറങ്ങുമ്പോൾ ചന്ദ്രൻ ഭൂമിയോട് കൂടുതൽ അടുത്ത് വരുന്നതിനാലാണ് ഈ മാറ്റം.
പഴയ കാലത്തെ കർഷകരുടെ ജീവിതത്തിൽ വിളവെടുപ്പ് ചന്ദ്രന് ചരിത്രപരമായ പ്രാധാന്യമുണ്ടെന്ന് അൽ-അജാരി വിശദീകരിച്ചു. ഈ ചന്ദ്രന്‍റെ ശക്തമായ വെളിച്ചം കാരണം, മറ്റ് രാത്രികളെ അപേക്ഷിച്ച് കൂടുതൽ നേരം അവർക്ക് വിളവെടുപ്പ് ജോലികൾ രാത്രിയിലും തുടരാൻ സാധിച്ചിരുന്നു. ശരത്കാല വിഷുവത്തിന് ശേഷമുള്ള ആദ്യത്തെ പൗർണ്ണമിയായതിനാൽ കുവൈത്ത് ആകാശത്ത് ഈ ചന്ദ്രനെ വ്യക്തമായി കാണാനും രേഖപ്പെടുത്താനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam