
കുവൈത്ത് സിറ്റി: മൂന്നാം വർഷം പിന്നിട്ട കാത്തിരിപ്പിന് ഒടുവിൽ വിരാമമായി. ഫിലിപ്പീൻസിലെ കിടാപവാൻ സിറ്റിയിലുള്ള ഒരു ഗ്രാമത്തിലെ കുടുംബത്തിന് കുവൈത്തിൽ നിന്ന് അയച്ച 'ബാലികബയൻ' പെട്ടികൾ ലഭിച്ചു. 2022-ൽ അയച്ചിരുന്ന രണ്ട് പെട്ടികളാണ് ഈ മാസം കുടുംബത്തെത്തിയത്.
വിടവാങ്ങലുകളുടെ നൊമ്പരവും കരുതലുകളുടെ ചൂടും അടങ്ങിയ ഈ പെട്ടികൾ രണ്ടും കുവൈത്തിൽ ജോലി ചെയ്യുന്ന നളിറ്റയുടെ ബന്ധുവാണ് അയച്ചത്. മൂന്ന് വർഷം മുമ്പ് അയച്ച ഈ പെട്ടികൾ ലഭിക്കാതിരുന്നതിനാൽ കുടുംബം ഏറെ നിരാശയിലായിരുന്നു. ‘ഇതൊന്നും ഒരിക്കലും കാണില്ലെന്നു തോന്നിയിരുന്ന വേളയിൽ ഒടുവിൽ ലഭിച്ചത് അത്യന്തം സന്തോഷകരമാണ്’- നളിറ്റയുടെ മാതാവ് പറഞ്ഞു.
വിലപ്പെട്ടതും സ്നേഹത്തോടെ തയാറാക്കിയതുമായ ഉപഹാരങ്ങൾ നിറഞ്ഞ 'ബാലികബയൻ' പെട്ടികൾ ഫിലിപ്പീനോ പ്രവാസികളുടെ ജീവിതത്തിൽ വലിയ സ്ഥാനമാണ് കൈവരിക്കുന്നത്. കുടുംബ ബന്ധങ്ങളെയും ഓർമ്മകളെയും പുതുക്കാൻ ഈ പെട്ടികൾ ഏറെ സഹായിക്കുന്നു. വിദേശത്തുള്ള ഫിലിപ്പീനോ സമൂഹങ്ങൾക്കിടയിൽ പരസ്പരം സ്നേഹവും കുടുംബ പിന്തുണയും പ്രകടിപ്പിക്കുന്നതിന്‍റെ പ്രതീകമായി വലിയ പ്രാധാന്യമുള്ള ഒരു പരമ്പരാഗത സമ്മാനരീതിയാണ് 'ബാലികബയൻ'.
മാരിസെൽ എന്നയാളാണ് പെട്ടികൾ എത്തിയത് സ്ഥിരീകരിച്ചത്. 2022-ൽ കുവൈത്തിൽ നിന്ന് അയച്ചതാണ് ഈ സാധനങ്ങൾ. എന്നാൽ കൊവിഡ് മഹാമാരിയുടെ ശേഷം നിലനിന്നിരുന്ന ഷിപ്പിംഗ് പ്രശ്‌നങ്ങളുടെയും ലോജിസ്റ്റിക് കാലതാമസങ്ങളുടെയും ഭാഗമായാണ് വൈകിയത്. മൂന്ന് വർഷം കഴിഞ്ഞ് ലഭിച്ചെങ്കിലും അതിലൊരു ആശ്വാസമുണ്ട്, അവർ പറഞ്ഞു. പെട്ടികളിലെ എല്ലാ സാധനങ്ങളും അത്രത്തോളം സുരക്ഷിതമായി തകരാറോ കൂടാതെ എത്തിച്ചേർന്നതായും കുടുംബം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ