സൗദിയില്‍ വെടിക്കെട്ടിനിടെ അപകടം; ബാലികയ്ക്ക് പരിക്കേറ്റു

By Web TeamFirst Published Sep 24, 2019, 2:49 PM IST
Highlights

സൗദിയില്‍ വെടിക്കെട്ടിനിടെ പെണ്‍കുട്ടിക്ക് പരിക്കേറ്റു. സാങ്കേതിക തകരാറുകളാണ് അപകടത്തിന് കാരണമായത്. കുട്ടിക്ക് പ്രാഥമിക ശുശ്രൂഷ ലഭ്യമാക്കി. പരിക്ക് ഗുരുതരമല്ല.

റിയാദ്: സൗദി ദേശീയദിനാഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ വെടിക്കെട്ടിനിടെ അപകടം. സംഭവത്തില്‍ ഒരു ബാലികയ്ക്ക് പരിക്കേറ്റതായി സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോരിറ്റി അറിയിച്ചു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിന് സമീപം വെടിക്കെട്ടിനായി തയ്യാറാക്കിയ പ്ലാറ്റ്ഫോമില്‍ നിന്ന് തീപിടിക്കുകയായിരുന്നു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്ന് അധികൃതര്‍ അറിയിച്ചു. വെടിക്കെട്ട് കാണാനെത്തിയ പെണ്‍കുട്ടിക്കാണ് പരിക്കേറ്റത്. റെഡ്ക്രസന്റ് ഉദ്യോഗസ്ഥര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. പരിക്ക് സാരമുള്ളതല്ല. മറ്റ് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വീഡിയോ...
 

تأسف لحادثة بسبب خلل في إطلاق بـ ، وتدعو الجميع للابتعاد عن منصات إطلاق الألعاب النارية. pic.twitter.com/q6edLWEIdj

— هاشتاق السعودية (@HashKSA)
click me!