കണ്ണൂരില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് സര്‍വീസുകള്‍ വിപുലമാക്കാനൊരുങ്ങി ഗോ എയര്‍

By Web TeamFirst Published Jul 9, 2019, 4:50 PM IST
Highlights

കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്ക് നിലവില്‍ എയര്‍ ഇന്ത്യ എക്സ്‍പ്രസും ഇന്റിഗോയുമാണ് സര്‍വീസ് നടത്തുന്നത്. ആഴ്ചയില്‍ ആറ് ദിവസം ഇന്റിഗോ കണ്ണൂരില്‍ നിന്ന് നേരിട്ട് കുവൈത്തിലേക്ക് സര്‍വീസ് നടത്തുമ്പോള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ തിങ്കള്‍, ശനി ദിവസങ്ങളിലാണ്. 

കണ്ണൂര്‍: ബജറ്റ് എയര്‍ലൈനായ ഗോ എയര്‍ കണ്ണൂരില്‍ നിന്ന് ഗള്‍ഫ് സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ വിപുലമാക്കുന്നു. കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ആരംഭിക്കും. കുവൈത്തും അബുദാബിയും ഉള്‍പ്പെടെ ഏഴ് അന്താരാഷ്ട്ര സെക്ടറുകളിലേക്കാണ് ഗോ എയര്‍ സര്‍വീസുകള്‍ വിപുലീകരിക്കുന്നത്.

കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്ക് നിലവില്‍ എയര്‍ ഇന്ത്യ എക്സ്‍പ്രസും ഇന്റിഗോയുമാണ് സര്‍വീസ് നടത്തുന്നത്. ആഴ്ചയില്‍ ആറ് ദിവസം ഇന്റിഗോ കണ്ണൂരില്‍ നിന്ന് നേരിട്ട് കുവൈത്തിലേക്ക് സര്‍വീസ് നടത്തുമ്പോള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ തിങ്കള്‍, ശനി ദിവസങ്ങളിലാണ്. ഇതില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ മടക്ക സര്‍വീസ് ബഹ്റൈന്‍ വഴിയുമാണ്. ഇതിന് പുറമെ ഗോ എയര്‍ കൂടി കണ്ണൂരില്‍ നിന്ന് ബഹ്റൈനിലേക്ക് സര്‍വീസ് തുടങ്ങുന്നത് പ്രവാസികള്‍ക്ക് അനുഗ്രഹമാകും. എന്നാല്‍ ഗോ എയര്‍ സര്‍വീസുകള്‍ എന്ന് ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

click me!