ഗള്‍ഫിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍

By Web TeamFirst Published Jul 9, 2019, 3:37 PM IST
Highlights

മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. ഇതിന് പുറമെ ബുധനാഴ്ച നാല് മുതല്‍ ആറ് അടി വരെ ഉയരത്തില്‍ തിരയടിക്കും. 

അബുദാബി: അറേബ്യന്‍ ഗള്‍ഫിലെ കടല്‍ തീരങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും കടലില്‍ പോകുന്നവര്‍ക്കും യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വടക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ തീവ്രതയുടെ ഫലമായി ഗള്‍ഫില്‍ കടല്‍ പ്രക്ഷുബ്ധമാകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. ഇതിന് പുറമെ ബുധനാഴ്ച നാല് മുതല്‍ ആറ് അടി വരെ ഉയരത്തില്‍ തിരയടിക്കും. ഇത് പരമാവധി ഏഴ് അടി വരെ എത്താന്‍ സാധ്യതയുണ്ടെന്നും യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു.

click me!