കുവൈത്ത്-കണ്ണൂര്‍ വിമാന നിരക്ക് കുറച്ചു

Published : Sep 12, 2019, 11:55 PM IST
കുവൈത്ത്-കണ്ണൂര്‍ വിമാന നിരക്ക് കുറച്ചു

Synopsis

കുവൈത്തിൽ നിന്ന് രാവിലെ10.30 നു പുറപ്പെട്ട്‌ വൈകീട്ട്‌ 6 മണിക്ക്‌ കണ്ണൂരിൽ എത്തുകയും കണ്ണൂരിൽ നിന്നും രാവിലെ 7 മണിക്ക്‌ പുറപ്പെട്ട്‌ കുവൈത്ത് പ്രാദേശിക സമയം 9.30 നു എത്തുകയും ചെയ്യുന്ന തരത്തിലാണു സര്‍വീസ് 

കണ്ണൂര്‍: കുവൈത്തിൽ നിന്ന് കണ്ണൂരിലേക്ക് കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ച് ഗോ എയർ. കുവൈത്തിൽ നിന്നും കണ്ണൂരിലേക്ക്‌ നേരിട്ടുള്ള വിമാന സര്‍വീസിന് 28 കുവൈത്ത് ദിനാറാണ് കുറഞ്ഞ നിരക്ക്. കണ്ണൂരിൽ നിന്ന് കുവൈത്തിലേക്ക്‌ 6300 രൂപയുമാണു ടിക്കറ്റ്‌ നിരക്ക്‌. ഈ മാസം 19 മുതല്‍ സർവ്വീസ്‌ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

കുവൈത്തിൽ നിന്ന് രാവിലെ10.30 നു പുറപ്പെട്ട്‌ വൈകീട്ട്‌ 6 മണിക്ക്‌ കണ്ണൂരിൽ എത്തുകയും കണ്ണൂരിൽ നിന്നും രാവിലെ 7 മണിക്ക്‌ പുറപ്പെട്ട്‌ കുവൈത്ത് പ്രാദേശിക സമയം 9.30 നു എത്തുകയും ചെയ്യുന്ന തരത്തിലാണു സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. 30 കിലോ ലഗേജും 7 കിലോ ഹാന്‍ഡ് കാരിയും അനുവദിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രണ്ടാം വരവിൽ ചരിത്രപരമായ കരാർ, മോദി മടങ്ങുമ്പോൾ ഇന്ത്യ-ഒമാൻ ബന്ധത്തിൽ തുറന്നത് പുതിയ അധ്യായം
നിറഞ്ഞൊഴുകി വാദി, മുന്നറിയിപ്പ് അവഗണിച്ച് വണ്ടിയോടിച്ചു, കാർ ഒഴുക്കിൽപ്പെട്ടു, ഡ്രൈവർ അറസ്റ്റിൽ