യുഎഇയിലെ സ്വര്‍ണവില ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍

Published : Oct 21, 2022, 12:33 PM IST
യുഎഇയിലെ സ്വര്‍ണവില ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍

Synopsis

വിലക്കുറവിനൊപ്പം യുഎഇയിലെ ഏതാണ്ടെല്ലാ ജ്വല്ലറികളും വിവിധ ഓഫറുകളും സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്.


ദുബൈ: ദീപാവലി ആഘോഷങ്ങള്‍ തൊട്ട് മുന്നിലുള്ള വാരാന്ത്യത്തില്‍ യുഎഇയിലെ സ്വര്‍ണ വില ഒരു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. വെള്ളിയാഴ്ച രാവിലെ 22 ക്യാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 184.50 ദിര്‍ഹമാണ് യുഎഇയിലെ വില. വ്യാഴാഴ്ച വൈകുന്നേരം 185.75 ദിര്‍ഹമായിരുന്നു.

വിലക്കുറവിനൊപ്പം യുഎഇയിലെ ഏതാണ്ടെല്ലാ ജ്വല്ലറികളും വിവിധ ഓഫറുകളും സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. പണിക്കൂലിയിലെ ഇളവുകള്‍ക്ക് പുറമെ നിശ്ചിത അളവ് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് സ്വര്‍ണ നാണയം ഉള്‍പ്പെടെയുള്ള സമ്മാനങ്ങളാണ് പല ജ്വല്ലറികളും വാഗ്ദാനം ചെയ്യുന്നത്. വില കുറയുന്ന സമയത്ത് അഡ്വാന്‍സ് ബുക്കിങ് സൗകര്യവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.

അന്താരാഷ്‍ട്ര വിപണിയിലും സ്വര്‍ണ വില കുറയുകയാണ്. ഇന്ന് ഔണ്‍സിന് 1619 ഡോളറാണ് വില. കഴിഞ്ഞ ദിവസം ഔണ്‍സിന് 1644 ഡോളറായിരുന്നു. ഇപ്പോഴത്തെ അവസ്ഥ തുടരുകയാണെങ്കില്‍ ദിവസങ്ങള്‍ക്കകം തന്നെ അന്താരാഷ്‍ട്ര വിപണിയിലെ വില ഔണ്‍സിന് 1610 ഡോളര്‍ എന്ന നിലയിലേക്ക് എത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. 

Read also:  ദുബൈ വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ലഗേജില്‍ നിന്ന് 12.5 കിലോഗ്രാം കഞ്ചാവ് പിടികൂടി

കേരളത്തിലും ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുറയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപ ഇടിഞ്ഞിരുന്നു. ഇന്നും 80 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ട് ദിവസംകൊണ്ട് 240 രൂപ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില (Today's Gold Rate) 37000 രൂപയാണ്.  

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 10 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4625  രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 10 രൂപ കുറഞ്ഞു.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 3830 രൂപയാണ്.  

അതേസമയം സംസ്ഥാനത്ത് ഇന്നും വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 62 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

Read also: യുഎഇയിലെ സ്വകാര്യ കമ്പനികള്‍ സ്വദേശിവത്കരണ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് നിര്‍ദേശം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം
എമിറേറ്റ്സ് ഡ്രോ – ജീവിതം മാറ്റിമറിച്ച സമ്മാനങ്ങൾ നേടി രണ്ട് ഇന്ത്യൻ വിജയികൾ