പ്രവാസികള്‍ക്ക് സ്വര്‍ണ്ണംവാങ്ങാന്‍ പറ്റിയ സമയം

By Web TeamFirst Published Aug 10, 2018, 3:25 PM IST
Highlights

24 ക്യാരറ്റ് സ്വര്‍ണ്ണത്തിന് ഇന്ന് 146.75 ദിര്‍ഹമാണ് യുഎഇയിലെ ഇന്നത്തെ വില.  22 ക്യാരറ്റിന് 138 ദിര്‍ഹവും. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് 1212.12 ഡോളറാണ് വില. വ്യാഴാഴ്ചത്തെ വിലയെ അപേക്ഷിച്ച് 0.1 ശതമാനത്തിന്റെ കുറവാണ് ഇന്നുണ്ടായത്.

ദുബായ്: യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ സ്വര്‍ണ്ണവില കുറയുന്നത് പ്രവാസികള്‍ക്ക് ആശ്വാസകരമായി. അന്താരാഷ്ട്ര വിപണിയില്‍ വില കുറയുന്നതാണ് ഗള്‍ഫ് വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും ഡോളറിന്റെ വിനിമയ മൂല്യവും വില കുറയുന്നതിന് കാരണമാവുന്നു.

24 ക്യാരറ്റ് സ്വര്‍ണ്ണത്തിന് ഇന്ന് 146.75 ദിര്‍ഹമാണ് യുഎഇയിലെ ഇന്നത്തെ വില.  22 ക്യാരറ്റിന് 138 ദിര്‍ഹവും. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് 1212.12 ഡോളറാണ് വില. വ്യാഴാഴ്ചത്തെ വിലയെ അപേക്ഷിച്ച് 0.1 ശതമാനത്തിന്റെ കുറവാണ് ഇന്നുണ്ടായത്.

കേരളത്തില്‍ കഴിഞ്ഞ ഏഴ് ദിവസമായി സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 2750 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ നാലാം തീയ്യതിയാണ് ഈ വിലയിലെത്തിയത്. പിന്നീട് ഇതിന് മാറ്റം വന്നിട്ടില്ല.

click me!