ഒറ്റരാത്രി കൊണ്ട് കുതിച്ചുയർന്ന് സ്വർണവില, ദുബായിൽ രണ്ടാഴ്ചത്തെ ഇടിവിന് ശേഷം വില വീണ്ടും ഉയരുന്നു

Published : Mar 25, 2026, 02:52 PM IST
gold

Synopsis

ദുബായിൽ കഴിഞ്ഞ രണ്ടാഴ്ചയായി തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവിലയിൽ ബുധനാഴ്ച വൻ വർധനവ് രേഖപ്പെടുത്തി. 24 കാരറ്റ് സ്വർണം ഗ്രാമിന് 550 ദിർഹമായും 22 കാരറ്റ് 509.50 ദിർഹമായും ഉയർന്നു. ആഗോള വിപണിയിലെ മാറ്റങ്ങളും മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യങ്ങളുമാണ് ഈ വർധനവിന് പിന്നിലെ പ്രധാന കാരണങ്ങൾ.

ദുബായ്: ദുബായിൽ കഴിഞ്ഞ രണ്ടാഴ്ചയായി തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവിലയിൽ ബുധനാഴ്ച രാവിലെ വൻ വർധനവ് രേഖപ്പെടുത്തി. ഉപഭോക്താക്കളെയും നിക്ഷേപകരെയും ഒരുപോലെ അമ്പരപ്പിച്ചുകൊണ്ട് ഒറ്റയടിക്ക് വലിയൊരു മാറ്റമാണ് വിപണിയിൽ ഉണ്ടായിരിക്കുന്നത്.

ബുധനാഴ്ച 24 കാരറ്റ് സ്വർണം ഗ്രാമിന് 550 ദിർഹം ആണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ഇത് 528.50 ദിർഹമായിരുന്നു. 22 കാരറ്റ് സ്വർണം ഗ്രാമിന് 509.50 ദിർഹമായി ഉയർന്നു. ചൊവ്വാഴ്ച ഇത് 489.25 ദിർഹമായിരുന്നു. മാർച്ച് മാസം തുടക്കത്തിൽ 24 കാരറ്റ് സ്വർണത്തിന് 620 ദിർഹത്തിന് മുകളിലായിരുന്നു വില. മാർച്ച് 10-ന് ഇത് 628 ദിർഹം വരെ ഉയർന്നിരുന്നു. എന്നാൽ പിന്നീട് ക്രമാനുഗതമായി കുറഞ്ഞ് മാർച്ച് 24-ഓടെ 528 ദിർഹത്തിലേക്ക് താഴ്ന്നു. അവിടെ നിന്നാണ് ഇപ്പോൾ പെട്ടെന്നുള്ള ഈ വർധനവ് ഉണ്ടായിരിക്കുന്നത്.

ഒൻപത് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം ആഗോള വിപണിയിൽ സ്വർണ്ണവില വർധിച്ചു. ഔൺസിന് 4,600 ഡോളർ എന്ന നിരക്കിലേക്ക് വില ഉയർന്നു (ഏകദേശം 2.8% വർധനവ്). മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള നയതന്ത്ര നീക്കങ്ങളും ഇറാനുമായുള്ള ചർച്ചകൾക്ക് വാഷിംഗ്ടൺ നൽകുന്ന സൂചനകളും സ്വർണവിലയെ സ്വാധീനിച്ചു. അമേരിക്കൻ ഡോളർ ദുർബലമായതും ഓഹരി വിപണിയിലെ ചലനങ്ങളും സ്വർണത്തിന് അനുകൂലമായി. എണ്ണവിലയിലെ മാറ്റങ്ങളും പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകളും കാരണം സ്വർണവിലയിൽ വരും ദിവസങ്ങളിലും ചാഞ്ചാട്ടം തുടരാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദി അറേബ്യയിൽ വിഷവാതകം ശ്വസിച്ച് മലയാളി മരിച്ചു
യുഎഇയിൽ കനത്ത മഴയും ഇടിമിന്നലും തുടരും; മാർച്ച് 27 വരെ അസ്ഥിര കാലാവസ്ഥ, ജാഗ്രതാ നിർദ്ദേശങ്ങളുമായി അധികൃതർ