സൗദി അറേബ്യയിൽ വിഷവാതകം ശ്വസിച്ച് മലയാളി മരിച്ചു

Published : Mar 25, 2026, 01:30 PM IST
malayali died in saudi

Synopsis

സൗദി അറേബ്യയിലെ താമസസ്ഥലത്ത് വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി മരിച്ചു. മലിനജല പൈപ്പ് ലൈൻ വൃത്തിയാക്കാൻ ഉപയോഗിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചത്. 

റിയാദ്: സൗദിയിലെ താമസസ്ഥലത്ത് മലിനജല പൈപ്പ് ലൈൻ വൃത്തിയാക്കാൻ ഉപയോഗിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി മരിച്ചു. റിയാദിലെ അസീസിയയിൽ താമസിക്കുന്ന വേങ്ങര നെടുംപറമ്പ് സ്വദേശി കാങ്കട കടവൻ ഈസ്മായിൽ (51) ആണ് മൻഫുഅ അൽഈമാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നിര്യാതനായത്.

താമസിക്കുന്ന ഫ്ലാറ്റിലെ മലിനജല പൈപ്പ് ലൈൻ ശുദ്ധീകരിക്കുന്നതിനായി ഒഴിച്ച സൾഫ്യൂരിക് ആസിഡിൽ നിന്നുള്ള വാതകമാണ് അപകടത്തിന് കാരണമായത്. ആസിഡ് ഒഴിച്ച വിവരമറിയാതെ ബാത്‌റൂമിൽ പോയ ഈസ്മായീൽ വാതകം ശ്വസിച്ച് ബോധരഹിതനാകുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ഉടൻ തന്നെ അദ്ദേഹത്തെ അൽഈമാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും തൊട്ടടുത്ത ദിവസം മരണപ്പെടുകയായിരുന്നു. ആലസ്സൻകുട്ടിയാണ് പിതാവ്. ഭാര്യ: നസീറ. മക്കൾ: ഫാത്തിമ ഹന, ഹനീൻ മുഹമ്മദ്, ഹൈസ ഹാസിം, ഹെൻസ അസ്രിൻ. മയ്യിത്ത് റിയാദിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിെൻറ നേതൃത്വത്തിൽ നടന്നുവരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎഇയിൽ കനത്ത മഴയും ഇടിമിന്നലും തുടരും; മാർച്ച് 27 വരെ അസ്ഥിര കാലാവസ്ഥ, ജാഗ്രതാ നിർദ്ദേശങ്ങളുമായി അധികൃതർ
പെരുന്നാൾ തലേന്ന് കുഴഞ്ഞുവീണ് പ്രവാസി മലയാളി ഡ്രൈവർ മരിച്ചു