
ദുബൈ: യുഎഇയിലെ സ്വര്‍ണവില തിങ്കളാഴ്‍ച കഴിഞ്ഞ മൂന്ന് ആഴ്ചയിലെ ഏറ്റവും താഴ്‍ന്ന നിരക്കിലെത്തി. ഡോളര്‍ കൂടുതല്‍ ശക്തിപ്രാപിച്ചതും പണപ്പെരുപ്പം നിയന്ത്രിക്കാനായി അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് കൂടുതല്‍ നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന വിലയിരുത്തലുമാണ് സ്വര്‍ണ വിലയിലും പ്രതിഫലിച്ചത്.
അന്താരാഷ്‍ട്ര വിപണിയില്‍ ഔണ്‍സിന് 0.11 ശതമാനം കുറഞ്ഞ് 1743.46 ഡോളറാണ് ഇന്ന് രാവിലത്തെ വില. യുഎഇയില്‍ 24 ക്യാരറ്റ് സ്വര്‍ണത്തിന് ഇന്ന് രാവിലെ ഗ്രാമിന് 211.25 ദിര്‍ഹമായിരുന്നു വിലയെങ്കില്‍ 22 ക്യാരറ്റ് സ്വര്‍ണത്തിന്റെ വില 198.50 ദിര്‍ഹമായി. 21 ക്യാരറ്റ് സ്വര്‍ണം 189.25 ദിര്‍ഹത്തിനും 18 ക്യാരറ്റ് സ്വര്‍ണം 162.25 ദിര്‍ഹത്തിനുമാണ് വില്‍പന നടത്തുന്നത്. പത്ത് ദിവസം മുമ്പ് ഓഗസ്റ്റ് 13ന് 205.25 ദിര്‍ഹമായിരുന്നു യുഎഇയില്‍ 22 ക്യാരറ്റ് സ്വര്‍ണത്തിന്റെ വില. വില 200 ദിര്‍ഹത്തില്‍ താഴെ എത്തിയതു കൊണ്ടുതന്നെ യുഎഇയിലെ സ്വര്‍ണ വ്യാപാര സ്ഥാപനങ്ങളിലെല്ലാം പൊതുവേ തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.
Read also: 'ആപ്പിള്‍' ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഖത്തര്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി
കേരളത്തില്‍ ഇന്ന് രണ്ട് തവണയാണ് സ്വര്‍ണവിലയില്‍ കുറവുണ്ടായത്. രാവിലെ 160 രൂപയുടെ കുറവാണുണ്ടായതെങ്കില്‍ ഉച്ചയ്ക്ക് വീണ്ടും 200 രൂപ കൂടി കുറഞ്ഞു. ഇതോടെ ഇന്ന് മാത്രം അകെ 360 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ കേരളത്തിലെ നിലവിലെ വിപണി വില 37,880 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില രാവിലെ 20 രൂപ കുറഞ്ഞിരുന്നു. ഉച്ചയ്ക്ക് വീണ്ടും 25 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4735 രൂപയായി. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയിലും വീണ്ടും ഇടിവ് രേഖപ്പെടുത്തി. രാവിലെ 20 രൂപ കുറഞ്ഞിരുന്നു. ഉച്ചയ്ക്ക് വീണ്ടും 20 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 3,910 രൂപയാണ്. അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 63 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam