
മസ്‍കത്ത്: ഏതാണ്ടെല്ലാ രക്ത ഗ്രൂപ്പുകളുടെയും സ്റ്റോക്ക് കുറയുന്ന സാഹചര്യത്തില്‍, രക്തദാനത്തിന് സന്നദ്ധരാവണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ച് ഒമാന്‍ ബ്ലഡ് ബാങ്ക് സര്‍വീസസ് വകുപ്പ് (Department of Blood Banks Services -DBBS). ബൗഷറിലെ സെന്‍ട്രല്‍ ബ്ലഡ് ബാങ്കിലെത്തി രക്തം ദാനം ചെയ്യാനാണ് ഔദ്യഗികമായി പുറത്തിറക്കിയ പ്രസ്‍താവനയില്‍ അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നത്.
വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ആവശ്യമായ രക്തം ലഭ്യമാക്കാന്‍ ഈയാഴ്‍ച ബൗഷറിലെ സെന്‍ട്രല്‍ ബ്ലഡ് ബാങ്കിന് അഞ്ഞൂറിലധികം രക്ത ദാതാക്കളെ ലഭിക്കേണ്ട സാഹചര്യമുണ്ട്. മിക്കവാറും എല്ലാ രക്ത ഗ്രൂപ്പുകളുടെയും സ്റ്റോക്ക് കുറവാണ്. അതുകൊണ്ടുതന്നെ സ്വയം തയ്യാറായി രക്തം ദാനം ചെയ്യാന്‍ എല്ലാവരും മുന്നോട്ടുനവരണമെന്നാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബ്ലഡ് ബാങ്ക് സര്‍വീസസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Read also: ഒമാനില്‍ വാഹനമോടിച്ച പ്രവാസി ബാലനെ പിടികൂടി; രക്ഷിതാവിനെതിരെ നടപടി
ഒമാനില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടിത്തം
മസ്‌കറ്റ്: ഒമാനിലെ ദങ്ക് വിലായത്തില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടിത്തം. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി സ്ഥലത്തെത്തി തീപിടിത്തം നിയന്ത്രണവിധേയമാക്കി. തൊഴിലാളികളുടെ താമസസ്ഥലമായി ഉപയോഗിക്കുന്ന ഷെഡില്‍ തീപിടിത്തമുണ്ടായെന്ന വിവരം അറിഞ്ഞ ഉടന്‍ അല്‍ ദാഹിറ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ജോലിക്ക് പോകാൻ വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam