സംവിധായകന്‍ സലീം അഹമ്മദിന് യുഎഇ ഗോള്‍ഡന്‍ വിസ

By Web TeamFirst Published Oct 8, 2021, 10:09 PM IST
Highlights

ആദാമിന്റെ മകന്‍ അബു, പത്തേമാരി, കുഞ്ഞനന്തന്റെ കട, ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു എന്നിവയാണ് സലീം അഹമ്മദിന്റെ സിനിമകള്‍. മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.

ദുബൈ: ചലച്ചിത്ര സംവിധായകന്‍ സലീം അഹമ്മദിന്(Salim Ahamed) യുഎഇ ഗോള്‍ഡന്‍ വിസ(UAE golden visa) ലഭിച്ചു. ദുബൈ എയര്‍പോര്‍ട്ട് എമിഗ്രേഷന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇസിഎച്ച് സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണി, ഫാരിസ് ഫൈസല്‍, ആദില്‍ കണ്ണൂര്‍ എന്നിവര്‍ പങ്കെടുത്തു.

ആദാമിന്റെ മകന്‍ അബു, പത്തേമാരി, കുഞ്ഞനന്തന്റെ കട, ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു എന്നിവയാണ് സലീം അഹമ്മദിന്റെ സിനിമകള്‍. ആദ്യചിത്രമായ ആദാമിന്റെ മകന്‍ അബുവിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

മലയാള സിനിമയില്‍ നിന്ന് നിരവധി അഭിനേതാക്കള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന്‍ രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്‍ എന്നിവര്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.

വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്‍ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്. അബുദാബിയില്‍  അഞ്ഞൂറിലേറെ ഡോക്ടര്‍മാര്‍ക്ക് ദീര്‍ഘകാല താമസത്തിനുള്ള ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു. 


 

click me!