കുവൈത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; കെട്ടിടത്തില്‍ കുടുങ്ങിയ ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തി

Published : Oct 08, 2021, 09:55 PM IST
കുവൈത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; കെട്ടിടത്തില്‍ കുടുങ്ങിയ ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തി

Synopsis

മൂന്നാം നിലയിലേക്ക് തീ അതിവേഗം പടരുകയായിരുന്നു. വിവരം ലഭിച്ച ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമനസേന അംഗങ്ങള്‍ തൊഴിലാളികളെ രക്ഷപ്പെടുത്തുകയും തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നതിന് മുമ്പ് നിയന്ത്രണവിധേയമാക്കുകയും ചെയ്തു.

കുവൈത്ത് സിറ്റി: കുവൈത്തില്‍(Kuwait) തീപിടിത്തത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ കുടുങ്ങിയ ഏഴ് തൊഴിലാളികളെ അഗ്നിശമനസേന രക്ഷപ്പെടുത്തി. തലസ്ഥാന നഗരിയിലെ സഫാത് ടവറില്‍ ഗ്യാസ് സിലിണ്ടര്‍(Gas cylinder explosion) പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്.

മൂന്നാം നിലയിലേക്ക് തീ അതിവേഗം പടരുകയായിരുന്നു. വിവരം ലഭിച്ച ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമനസേന അംഗങ്ങള്‍ തൊഴിലാളികളെ രക്ഷപ്പെടുത്തുകയും തീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നതിന് മുമ്പ് നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
 
PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ