ഖത്തറില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ 80 ശതമാനം ജീവനക്കാര്‍ക്കും ഓഫീസിലെത്താന്‍ അനുമതി

By Web TeamFirst Published Jul 22, 2020, 8:38 PM IST
Highlights

സ്വകാര്യ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ജൂലൈ 28 മുതല്‍ 80 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.

ദോഹ: ഖത്തറിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ 80 ശതമാനം ജീവനക്കാര്‍ക്കും ജൂലൈ 28 മുതല്‍ ഓഫീസിലെത്തി ജോലി ചെയ്യാം. 20 ശതമാനം പേര്‍ക്ക് വീട്ടിലിരുന്ന് ജോലി തുടരാനും അനുമതി. 

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുലസീസ് അല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സ്വകാര്യ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ജൂലൈ 28 മുതല്‍ 80 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം. അടിയന്തര സേവനങ്ങള്‍ നല്‍കുന്നത് തുടരാം. പൊതുജനാരാഗ്യ മന്ത്രാലയത്തിന്റെ എല്ലാവിധ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളും പാലിക്കണം. 

അതിര്‍ത്തികള്‍ തുറക്കാനൊരുങ്ങി ഖത്തര്‍; ഇന്ത്യക്കാര്‍ക്കും മടങ്ങാം, കര്‍ശന മാര്‍ഗനിര്‍ദ്ദേശങ്ങള്‍
 

click me!