
മനാമ : പ്രവാസികളെ നാട്ടിലേക്ക് മടക്കി കൊണ്ട് പോകാനുള്ള തീരുമാനം സ്വാഗതാർഹമാണെങ്കിലും മാസങ്ങളായി ഭക്ഷണത്തിനു പോലും ഉള്ള വക കണ്ടത്താനാവാതെ ജീവിതം മുന്നോട്ട് നീക്കിയ ആളുകൾ വിമാന ടിക്കറ്റിന് വേണ്ട തുക കണ്ടെത്തുകയെന്നത് അപ്രായോഗികമാണെന്ന് ബഹ്റൈനിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം. ഈ പ്രയാസ കാലഘട്ടത്തിൽ പ്രവാസികളെ സഹായിക്കാൻ സർക്കാർ സംവിധാങ്ങൾ തയാറാകണം. വിമാന കമ്പനികളുമായി കരാറിൽ ഏർപ്പെട്ടു പ്രയാസം അനുഭവിക്കുന്ന പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാൻ ഉള്ള നടപടികൾ സ്വീകരിക്കണമെന്നും ബഹ്‌റൈൻ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡന്റ് അലി അക്ബറും ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ