പ്രവാസികളുടെ മടക്കം; സാമ്പത്തിക ബുദ്ധിമുട്ടുള്ള 100 പേര്‍ക്ക് ഐ.പി.എ വിമാന ടിക്കറ്റുകൾ നൽകും

Published : May 05, 2020, 11:24 PM IST
പ്രവാസികളുടെ മടക്കം; സാമ്പത്തിക ബുദ്ധിമുട്ടുള്ള 100 പേര്‍ക്ക് ഐ.പി.എ വിമാന ടിക്കറ്റുകൾ നൽകും

Synopsis

പ്രവാസികളിൽ ചെറിയ വരുമാനമുള്ളവർ, ലേബർ ക്യാമ്പിൽ കഴിയുന്നവർ, ലോക്ക്ഡൗൺ  മൂലം തൊഴിൽ  നഷ്ടപ്പെട്ടവർ, ഹ്രസ്വകാല വിസയിലെത്തി നാട്ടിലേക്ക് പോകാൻ  സാമ്പത്തികമായി നിവൃത്തിയില്ലാത്തവർ, അടിയന്തരമായി നാട്ടിൽ ചികിത്സയ്ക്ക് പോകാൻ സാമ്പത്തിക ശേഷി ഇല്ലാത്തവർ,  തുടങ്ങിവരിൽ നിന്ന് എല്ലാം അർഹരായവരെ നേരിട്ട് കണ്ടെത്തിയാണ് ടിക്കറ്റ് നൽകുകയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ദുബായ്: കൊവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങുന്നവരിൽ വിമാന ടിക്കറ്റെടുക്കാൻ സാമ്പത്തിക പ്രയാസം നേരിടുന്ന 100 ഇന്ത്യൻ പ്രവാസികൾക്ക് സൗജന്യമായി  ടിക്കറ്റുകൾ നൽകുമെന്ന് ദുബൈ കേന്ദ്രമായുള്ള  ഇന്റർ നാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ   (ഐ.പി.എ) പ്രഖ്യാപിച്ചു. യുഎഇയിൽ  നിന്ന് അടിയന്തരമായി നാട്ടിലേക്ക്  മടങ്ങാൻ ഇന്ത്യൻ  എംബസി തയ്യാറാക്കുന്ന പട്ടികയിൽ    ഉൾപ്പെട്ടവരിൽ വിമാന യാത്രാ ചെലവ് വഹിക്കാൻ പ്രയാസപ്പെടുന്നവരെ  കണ്ടെത്തിയാണ് ടിക്കറ്റുകൾ വിതരണം ചെയ്യുകയെന്ന്   ചെയർമാൻ ശംസുദ്ധീൻ നെല്ലറയും, സി.എസ്.ആർ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന എ.എ.കെ മുസ്തഫയും അറിയിച്ചു. 

യുഎഇ യിലെ ചെറുകിട മലയാളി ബിസിനസ് സംരംഭകരുടെ ഫ്ലാറ്റ് ഫോമാണ് ഇന്റർ നാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ (ഐപിഎ). പ്രവാസികളിൽ ചെറിയ വരുമാനമുള്ളവർ, ലേബർ ക്യാമ്പിൽ കഴിയുന്നവർ, ലോക്ക്ഡൗൺ  മൂലം തൊഴിൽ  നഷ്ടപ്പെട്ടവർ, ഹ്രസ്വകാല വിസയിലെത്തി നാട്ടിലേക്ക് പോകാൻ  സാമ്പത്തികമായി നിവൃത്തിയില്ലാത്തവർ, അടിയന്തരമായി നാട്ടിൽ ചികിത്സയ്ക്ക് പോകാൻ സാമ്പത്തിക ശേഷി ഇല്ലാത്തവർ,  തുടങ്ങിവരിൽ നിന്ന് എല്ലാം അർഹരായവരെ നേരിട്ട് കണ്ടെത്തിയാണ് ടിക്കറ്റ് നൽകുകയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സാമൂഹിക ഉത്തരവാദിത്വ നിർവഹണത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് ഐ.പി.എ മുന്നോട്ട്  ഇറങ്ങിയത്‌. 

ഐ.പി.എ ഡയരക്ടർ ബോർഡ്,  ക്ലസ്റ്റർ ഹെഡ്, ഐ.പി.എ യുടെ  ഉപഭോക്താക്കൾ എന്നിവരുടെ സഹകരണത്തെടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രവാസലോകത്ത് ആശങ്കകൾക്കൊടുവിൽ ആശ്വാസമായാണ് സ്വന്തം നാട്ടിലേക്കുള്ള മടക്കയാത്ര സാധ്യമാകുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം എത്തിയത്. എന്നാൽ യാത്ര ചെയ്യാൻ അനുമതി ലഭിച്ചവരിൽ ടിക്കറ്റെടുക്കാൻ  സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവരുണ്ട്.  അത്തരക്കാരിൽ ഏറെ പ്രയാസപ്പെടുന്നവർക്ക്  ഇത്തരത്തിലുള്ള സേവനം ഏറെ ഉപകാരപ്പെടുന്നതാണ്.

ലോക് ഡൗൺ കാലത്ത് നായിഫ് അടക്കമുള്ള സ്ഥലങ്ങളിലും  മറ്റും ഭക്ഷണത്തിനായി  വിഷ മിച്ചിരുന്ന നിരവധി പേർക്ക് ആവശ്യമായ സഹായം എത്തിക്കാൻ വേണ്ടി ഐ.പി.എ സജീവമായി ഇടപ്പെട്ടിരുന്നു.  മാത്രവുമല്ല നിരവധി സന്നദ്ധ  സംഘടനങ്ങളുമായി ചേർന്ന്  യുഎഇ വിവിധ ഭാഗങ്ങളിൽ ആവശ്യമായ സഹായ സഹകരണങ്ങൾ നൽകാൻ  ഈ കാലയളവിൽ കഴിഞ്ഞുവെന്ന് എ.എ.കെ മുസ്തഫ പറഞ്ഞു. അതിനൊപ്പം തന്നെ വരും ദിനങ്ങളിൽ രോഗികൾക്ക് ആവശ്യമായ മരുന്നുകളും മറ്റും വിതരണം ചെയ്യാൻ   ഐ.പി.എയ്ക്ക് പദ്ധതിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ചു, സിറിയക്ക് സൗദി സമ്മാനിച്ച ആ പെട്ടിയിലെന്തായിരുന്നു? ഒടുവിൽ ഉത്തരമായി
വൃത്തിയിൽ വിട്ടുവീഴ്ചയില്ല, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള 10 നഗരങ്ങളിൽ അഞ്ചും ഗൾഫിൽ