
അബുദാബി: ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കില്‍ രാത്രികാലങ്ങളില്‍ സന്ദര്‍ശനത്തിന് അനുമതി. ഇതോടെ 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് മോസ്‌ക് സന്ദര്‍ശിക്കാനാകും. രാത്രി 10 മുതല്‍ രാവിലെ ഒമ്പത് വരെയാണ് സന്ദര്‍ശന സമയം.
ശൈഖ് സായിദ് മസ്ജിദിന്റെ പതിനാറാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സൂറ ഈവനിങ് കള്‍ചറല്‍ ടൂര്‍സ് എന്ന പേരില്‍ രാത്രി സന്ദര്‍ശനം ആരംഭിച്ചത്. രാത്രിയിലെ യാത്ര എന്നാണ് സൂറ എന്ന അറബിക് പദത്തിന്റെ അര്‍ഥം. 14 ഭാഷകളില്‍ മള്‍ട്ടിമീഡിയ ഗൈഡ് ഡിവൈസ് സന്ദര്‍ശകര്‍ക്ക് ഉപയോഗപ്പെടുത്താം. അന്ധര്‍ക്കും ബധിരര്‍ക്കും കൂടി പ്രയോജനപ്പെടുന്ന രീതിയിലാണ് ഇത് തയാറാക്കിയിരിക്കുന്നത്. 20 ദിര്‍ഹമാണ് പ്രവേശന ഫീസ്. wwws.zgmc.gov.ae എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. ശനി മുതല്‍ വ്യാഴം വരെ രാവിലെ ഒമ്പതു മുതല്‍ രാത്രി 10 വരെയും വെള്ളി രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് 12 വരെയും വൈകീട്ട് മൂന്ന് മുതല്‍ രാത്രി 10 വരെയുമാണ് മറ്റു സന്ദർശന സമയം.
Read Also - ഫ്രീയായി കിട്ടിയ ടിക്കറ്റിൽ വമ്പൻ ഭാഗ്യം, സെയിൽസ് മാനായ മലയാളിക്ക് കിട്ടിയത് ലക്ഷങ്ങളല്ല; 2.26 കോടി
ഇത്തിഹാദ് എയര്‍വേയ്‌സിന്റെ പ്രതിദിന സര്‍വീസ് പുനരാരംഭിക്കുന്നു
അബുദാബി: ഇത്തിഹാദ് എയര്‍വേയ്‌സിന്റെ കോഴിക്കോട്, തിരുവനന്തപുരം സെക്ടറിലേക്ക് പ്രതിദിന സര്‍വീസ് ജനുവരി ഒന്ന് മുതല്‍ പുനരാരംഭിക്കുന്നു. നിലവില്‍ കൊച്ചിയിലേക്ക് മാത്രമാണ് ഇത്തിഹാദ് എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്നത്.
അബുദാബിയില്‍ നിന്ന് പുലര്‍ച്ചെ 3.20ന് പുറപ്പെടുന്ന വിമാനം രാവിലെ 9ന് തിരുവനന്തപുരത്തെത്തും. തിരികെ 10.05ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12.55ന് അബുദാബിയിലെത്തും. 198 സീറ്റുകളുള്ള വിമാനമാണ് സര്‍വീസ് നടത്തുന്നത്. അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം ഉച്ചയ്ക്ക് 2.20ന് പുറപ്പെട്ട് രാത്രി 7.55ന് കരിപ്പൂരിൽ എത്തും. തിരികെ രാത്രി 9.30ന് പുറപ്പെട്ട് അർധരാത്രി 12.05ന് അബുദാബിയിൽ ലാൻഡ് ചെയ്യും. പുതിയ സർവീസുകൾക്കായി ദുബായിൽ നിന്ന് ബസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വിമാന ടിക്കറ്റ് എടുക്കുന്ന സമയത്തു തന്നെ ബസ് സേവനവും ബുക്ക് ചെയ്യണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ