"ആർക്കറിയാം, അടുത്തത് 4 മില്യൺ ഡോളറോ അതോ മെഗാ7 വഴി 60 മില്യൺ ഡോളറോ ആകുമോയെന്ന്?”

എമിറേറ്റ്സ് ഡ്രോയുടെ ഈസി6 മത്സരത്തിൽ രണ്ടാംസ്ഥാനം നേടി ആന്ധ്രാപ്രദേശിൽ നിന്നുള്ള ബി. പ്രസന്ന കുമാർ. 25,000 ഡോളർ ആണ് അദ്ദേഹം സ്വന്തമാക്കിയത്.

ഒരു നമ്പർ അകലത്തിൽ 4 മില്യൺ ഡോളർ ഗ്രാൻഡ് പ്രൈസ് നഷ്ടമായെങ്കിലും തനിക്ക് ലഭിച്ച വലിയ സമ്മാനത്തുകയിൽ പ്രസന്ന കുമാർ സന്തുഷ്ടനാണ്.

“ഇത് സമ്മാനത്തുകയെക്കുറിച്ച് മാത്രമല്ല. വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും അപ്രതീക്ഷിതമായ വിജയങ്ങളുടെ ആഘോഷത്തെയുംകുറിച്ച്കൂടെയാണ്. ആർക്കറിയാം, അടുത്തത് 4 മില്യൺ ഡോളറോ അതോ മെഗാ7 വഴി 60 മില്യൺ ഡോളറോ ആകുമോയെന്ന്?” - പ്രസന്ന കുമാർ പറയുന്നു.

മെഗാ7 ഗെയിമിലും പങ്കെടുക്കാറുള്ള പ്രസന്ന കുമാർ സ്ഥിരമായി ഈസി6 കളിക്കാനുള്ള പ്രചോദനം മുൻ ഗ്രാൻഡ് പ്രൈസ് വിജയി അജയ് ഒഗുലയാണ്. ഈസി6 ആദ്യ ഗ്രാൻഡ് പ്രൈസ് വിജയിയായിരുന്നു ഒഗുല.

“അജയ് ഒഗുലയുടെ വിജയം കണ്ടപ്പോൾ ഈ നിമിഷങ്ങൾ സംഭവിക്കാവുന്നതേയുള്ളൂ എന്ന് എനിക്ക് തോന്നി.” - പ്രസന്ന പറഞ്ഞു.

രണ്ട് മില്യണിൽ അധികം വിജയികളെ സൃഷ്ടിച്ച എമിറേറ്റ്സ് ഡ്രോ 175-ലധികം രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർ കളിക്കുന്നുണ്ട്. ഇതുവരെ 90 മില്യൺ ഡോളറാണ് സമ്മാനത്തുകയായി നൽകിയതെന്ന് എമിറേറ്റ്സ് ഡ്രോ അറിയിച്ചു.