അനാശാസ്യ പ്രവര്‍ത്തനം; പ്രവാസി വനിതകളുടെ സംഘത്തെ പൊലീസ് പിടികൂടി

By Web TeamFirst Published Aug 25, 2022, 9:35 PM IST
Highlights

ഏഷ്യക്കാരായ പ്രവാസി വനിതകളാണ് പിടിയിലായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. 

മസ്‍കത്ത്: ഒമാനില്‍ പൊതുമര്യാദകള്‍ക്ക് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിന് ഒരുകൂട്ടം പ്രവാസി വനിതകളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്‍തു. അല്‍ ദാഹിറ ഗവര്‍ണറേറ്റിലാണ് സംഭവം.

ഏഷ്യക്കാരായ പ്രവാസി വനിതകളാണ് പിടിയിലായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. എന്നാല്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അറസ്റ്റിലായ എല്ലാവര്‍ക്കുമെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

Read also: താമസ, തൊഴില്‍ നിയമലംഘകരായ പ്രവാസികള്‍ക്കായി രാത്രിയിലും പരിശോധന; നിരവധിപ്പേര്‍ അറസ്റ്റില്‍

ഒമാനില്‍ നിരോധിത വര്‍ണങ്ങളിലുള്ള പഠനോപകരണങ്ങളും മറ്റ് സാധനങ്ങളും കഴിഞ്ഞ ദിവസം അധികൃതര്‍ പിടിച്ചെടുത്തിരുന്നു. രാജ്യത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോരിറ്റി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.

സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ കൺസ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയില്‍ പൊതു മര്യാദകള്‍ക്ക് വിരുദ്ധമായ സൂചനകളും കളറുകളുമുള്ള പഠനോപകരണങ്ങളും പിടിച്ചെടുത്തുവെന്നാണ് ഒമാന്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നത്. ഇത് സംബന്ധമായ നടപടികള്‍ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഒമാനില്‍ നേരത്തെയും നിരോധിത ചിത്രങ്ങളും വര്‍ണങ്ങളും ആലേഖനം ചെയ്‍ത പട്ടങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തിരുന്നു. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയാണ് നടപടിയെടുത്തത്. വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 3500ലേറെ പട്ടങ്ങള്‍ പിടിച്ചെടുത്തതായാണ് അന്ന് ഔദ്യോഗിക പ്രസ്‍താവനയില്‍ വ്യക്തമാക്കിയിരുന്നത്

ദോഫാര്‍ ഗവര്‍ണറേറ്റിലായിരുന്നു കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി അധികൃതര്‍ പരിശോധനയ്‍ക്ക് എത്തിയത്. രാജ്യത്തെ വിപണികള്‍ നിരീക്ഷിക്കുന്നതിന്റെ ഭാഗമായിരുന്നു നടപടിയെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്തെ പൊതു മര്യാദകള്‍ക്ക് നിരക്കാത്ത തരത്തിലുള്ള നിറങ്ങളും മുദ്രകളും വ്യംഗ്യാർത്ഥത്തിലുള്ള മോശം പ്രയോഗങ്ങളും വാക്യങ്ങളും അടങ്ങിയ പട്ടങ്ങളാണ് പിടിച്ചെടുത്തതെന്നാണ് അധികൃതര്‍ അറിയിച്ചത്. 

click me!