ഓണക്കാലത്ത് പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന വിമാന നിരക്ക് വർദ്ധന ഇക്കുറി കുറവ്

By Web TeamFirst Published Sep 6, 2019, 6:29 AM IST
Highlights

എന്നാൽ ഓണത്തിന് ശേഷമുളള ദിവസങ്ങളിൽ കേരളത്തിൽ നിന്നും ദുബായിലേക്കുളള യാത്രക്ക് മൂന്നിരട്ടി വരെ കൂടുതൽ നൽകേണ്ട സാഹചര്യമുണ്ട്. ഈമാസം 14നാണ് ടിക്കറ്റ് നിരക്ക് ഏറ്റവും കൂടുതൽ.
 

തിരുവനന്തപുരം: ഓണക്കാലത്ത് നാട്ടിലേക്കെത്തുന്ന പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന വിമാന നിരക്ക് വർദ്ധന ഇക്കുറി മുൻപത്തേതു പോലെയില്ല. എന്നാൽ ഓണാഘോഷം കഴിഞ്ഞ് തിരിച്ചുപോകുന്നവർക്ക് വൻ ടിക്കറ്റ് നിരക്ക് നൽകേണ്ടി വരുന്ന സാഹചര്യമാണുളളത്.

ഗൾഫിലെ സ്കൂൾ അവധിക്കാലം കഴിഞ്ഞ് മലയാളികൾ പലരും ഓഗസ്റ്റ് അവസാനമാണ് തിരിച്ചുപോയത്. ഇതാണ് ഓണസമയത്തെ നിരക്ക് മുൻ വർഷങ്ങളേക്കാള്‍ കുറയാൻ കാരണം. ഓണം-ബക്രീദ് സീസണുകൾ ഒരുമിച്ച് വന്ന കഴിഞ്ഞ വർഷം സാധാരണയേക്കാൾ അഞ്ചിരട്ടി കൂടുതൽ തുക നൽകിയാണ് പ്രവാസികൾ നാട്ടിലേക്കെത്തിയത്. ഇക്കുറി ബക്രീദും നേരത്തെ കഴിഞ്ഞു. 

സെപ്റ്റംബർ 9 കുറഞ്ഞ നിരക്ക്

ദുബായ് - തിരുവനന്തപുരം 20,600

ദുബായ് - കൊച്ചി 10,000

റിയാദ് - തിരുവനന്തപുരം 23, 800

റിയാദ് - കൊച്ചി 14150

ദമാം - തിരുവനന്തപുരം 27,200

ദമാം - കൊച്ചി 13300

സെപ്റ്റംബർ  14 കുറഞ്ഞ നിരക്ക്

തിരുവനന്തപുരം-  ദുബായ് 19200

കൊച്ചി-  ദുബായ് 17700

തിരുവനന്തപുരം - ദമാം 37950

കൊച്ചി-  ദമാം 38900

തിരുവനന്തപുരം - റിയാദ് 32200

കൊച്ചി - റിയാദ് 39800

ഓണത്തിന് രണ്ട് ദിവസം മുൻപ് ദുബായിൽ നിന്ന് കൊച്ചിയിലേക്ക് 10,000 രൂപയും തിരുവനന്തപുരത്തേക്ക് 20,000 രൂപയുമാണ് കുറഞ്ഞ നിരക്ക്. വിമാന കമ്പനികളുടെ കൊളള മുന്നിൽക്കണ്ട് നേരത്തെ ടിക്കറ്റുകൾ എടുത്തവരും ഓഫറുകൾ ഉപയോഗപ്പെടുത്തിവരും രക്ഷപ്പെട്ടു. വൈകി ടിക്കറ്റെടുത്ത ആളുകളാണ് വെട്ടിലായത്.

എന്നാൽ ഓണത്തിന് ശേഷമുളള ദിവസങ്ങളിൽ കേരളത്തിൽ നിന്നും ദുബായിലേക്കുളള യാത്രക്ക് മൂന്നിരട്ടി വരെ കൂടുതൽ നൽകേണ്ട സാഹചര്യമുണ്ട്. ഈമാസം 14നാണ് ടിക്കറ്റ് നിരക്ക് ഏറ്റവും കൂടുതൽ.
 

click me!