
മാതൃരാജ്യത്തിന്റെ സ്വാതന്ത്യ ദിനാഘോഷങ്ങൾക്കൊരുങ്ങി ഇന്ത്യൻ പ്രവാസ ലോകവും. ഇന്ത്യൻ സ്വാതന്ത്യ ദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ഗൾഫ് രാജ്യങ്ങളിൽ പൂർത്തിയായി. രാവിലെ നടക്കുന്ന ആഘോഷങ്ങളിൽ നയതന്ത്ര പ്രതിനിധികൾ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. വിപുലമായ പരിപാടികളാണ് ഇക്കുറിയും ഗൾഫിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി സജ്ജമാക്കിയിട്ടുള്ളത്. പതിവുപോലെ ഗൾഫിലെ ആറ് രാജ്യങ്ങളിലും വിപുലമായ പരിപാടികളോടെ പ്രവാസി സമൂഹം സ്വാതന്ത്ര്യ ദിനം ആഘോഷിക്കും. പ്രവാസികളിലെ ഇന്ത്യൻ ചരിത്രത്തെയും സംസ്കാരത്തെയും കുറിച്ചുള്ള അവബോധം അളക്കുന്ന ഓൺലൈൻ ക്വിസ് മത്സരം ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. 10 ചോദ്യങ്ങൾ അടങ്ങിയ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വിതരണം ചെയ്യും. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് താമസ സ്ഥലങ്ങളിൽ ദേശീയപതാക ഉയർത്തിയുള്ള ഹർ ഘർ തിരങ്ക ക്യാമ്പയ്ൻ പ്രവാസ ലോകത്തും തുടരുകയാണ്. ഈ മാസം 17 വരെയാണ് ഹർ ഘർ തിരങ്ക ക്യാമ്പയ്ൻ.
യുഎഇ-യിൽ അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലുമായി നടക്കുന്ന ആഘോഷങ്ങളിൽ നൂറുകണക്കിന് പ്രവാസികൾ പങ്കെടുക്കും. രാവിലെ ഏഴു മണിക്കാണ് ആഘോഷങ്ങൾ തുടങ്ങുക. അബുദാബിയിൽ അംബാസിഡർ ദീപക് മിത്തലും ദുബായിൽ കോൺസുൽ ജനറൽ ഡോ. ഇ വിഷ്ണു വർദ്ധൻ റെഡ്ഡിയും ദേശീയപതാക ഉയർത്തും. മസ്കറ്റിലെ ഇന്ത്യൻ എംബസിയിൽ അംബാസഡർ പ്രശാന്ത് പിസേ ദേശീയ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. സൗദി തലസ്ഥാനമായ റിയാദിൽ അംബാസഡർ വിപുൽ, ജിദ്ദയിൽ കോൺസൽ ജനറൽ എന്നിവരും പതാക ഉയർത്തും. ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിലെ ഇന്ത്യൻ എംബസികളിലും ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പ്രവാസികളിലെ ഇന്ത്യൻ ചരിത്രത്തെയും സംസ്കാരത്തെയും കുറിച്ചുള്ള അവബോധം അളക്കുന്ന ഓൺലൈൻ ക്വിസ് മത്സരം ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. 10 ചോദ്യങ്ങൾ അടങ്ങിയ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വിതരണം ചെയ്യും. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് താമസ സ്ഥലങ്ങളിൽ ദേശീയപതാക ഉയർത്തിയുള്ള ഹർ ഘർ തിരങ്ക ക്യാമ്പയ്ൻ പ്രവാസ ലോകത്തും തുടരുകയാണ്. ഈ മാസം 17 വരെയാണ് ഹർ ഘർ തിരങ്ക ക്യാമ്പയ്ൻ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam