
ദുബായ്: കണി ഒരുക്കിയും കൈനീട്ടം നൽകിയും പുതു വസ്ത്രമണിഞ്ഞും ഗള്‍ഫ് മലയാളികള്‍ വിഷു ആഘോഷിച്ചു. പ്രവൃത്തി ദിനമായതിനാൽ വാരാന്ത്യത്തിലേക്ക് ആഘോഷങ്ങള്‍മാറ്റിയവരും കുറവല്ല. ഇന്ന് പ്രവൃത്തി ദിനമായിട്ടും, ഒട്ടും കുറവ് വരുത്താതെ ആണ് ഒമാനിലെ പ്രവാസി സമൂഹം വിഷു ആഘോഷങ്ങൾ ഒരുക്കിയിരുന്നത്. ഗൃഹാതുര ഓർമകൾക്ക് കൂടുതൽ തിളക്കം നൽകുന്ന തരത്തിൽ പരമ്പരാഗത ശൈലിയിൽ തന്നെയാണ് മസ്‌കറ്റിലെ മലയാളികൾ വിഷുവിനെ വരവേറ്റത്.
ആഘോഷങ്ങൾക്ക് വേണ്ടിയുള്ള എല്ലാ വിഭവങ്ങളും വെള്ളിയാഴ്ച തന്നെ കേരളത്തിൽ നിന്നും ഒമാനിലെ വിപണിയിൽ എത്തിയിരുന്നു. ഒമാന്റെ ഉൾപ്രദേശങ്ങളിൽ താമസിച്ചു വരുന്ന മലയാളി കുടുംബങ്ങളും സുഹൃർത്തുക്കളുമായി ചേർന്നു വിഷു ആഘോഷങ്ങള്‍ കേമമാക്കുവാൻ രാവിലെ തന്നെ തലസ്ഥാന നഗരിയായ മസ്കറ്റിൽ എത്തിയിരുന്നു. വേനൽ അവധിക്കു നാട്ടിൽ നിന്നും മസ്കറ്റിൽ എത്തിയ കുടുംബങ്ങൾക്കും പ്രവാസ ലോകത്തെ ഈ വർഷത്തെ വിഷു ആഘോഷം ഒരു പുതിയ അനുഭവമായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam