
റിയാദ്: സൗദിയിൽ വാഹനങ്ങളുടെ പീരിയോഡിക്കൽ ടെസ്റ്റിന് മുൻകൂട്ടി സമയം ബുക്ക് ചെയ്യണമെന്ന് ട്രാഫിക്ക് വകുപ്പ് അറിയിച്ചു. http://vi.vsafety.sa/ എന്ന ലിങ്ക് വഴിയാണ് ബുക്കിങ് നടത്തേണ്ടത്. പരിശോധനക്ക് പോകുന്നതിന് മുമ്പ് എല്ലാത്തരം വാഹനങ്ങൾക്കും അപ്പോയ്മെൻറ് ബുക്ക് ചെയ്യേണ്ടത് നിർബന്ധമാണ്. ബുക്ക് ചെയ്യുന്നതിനുള്ള നടപടികൾ ലളിതമാണ്.
ആദ്യം വാഹനങ്ങളുടെയും ഉടമയുടെയും വിവരങ്ങൾ രേഖപ്പെടുത്തണം. പിന്നീട് എന്ത് തരം ടെസ്റ്റ്, ടെസ്റ്റ് നടക്കുന്ന സ്ഥലം, കേന്ദ്രം, തീയതി, സമയം എന്നിവ രേഖപ്പെടുത്തണം. തുടർന്ന് മൊബൈൽ ഫോണിലേക്ക് വരുന്ന രഹസ്യ കോഡ് രേഖപ്പെടുത്തി രജിസ്ട്രേഷൻ പൂർത്തിയാക്കണം.
Read Also - ലൈസൻസില്ലാതെ റെസ്റ്റോറന്‍റ്, മദ്യവും പന്നിയിറച്ചിയും വിളമ്പി; എട്ട് പ്രവാസികള്‍ പിടിയില്‍
ഇൻഷുറൻസില്ലാത്ത വാഹനങ്ങളെ ക്യാമറ പിടികൂടും
റിയാദ്: വാഹനങ്ങൾക്ക് ഇൻഷുറൻസില്ലെങ്കിൽ ട്രാഫിക് ക്യാമറ പിടികൂടും, വൻതുക പിഴയും കിട്ടും. മറ്റ് ട്രാഫിക് ലംഘനങ്ങൾ പോലെ കാമറയിലൂടെ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്ന സംവിധാനമാണ് ഒക്ടോബര്‍ ഒന്നിന് ആരംഭിച്ചതെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
ഇൻഷുറൻസ് എടുക്കാത്തതോ ഉള്ളതിെൻറ കാലാവധി കഴിഞ്ഞതോ ആയ വാഹനങ്ങൾ കാമറ സ്വമേധയാ കണ്ടെത്തുന്നതാണ് സംവിധാനം. ഇൻഷുറൻസില്ലാത്ത വാഹനങ്ങളുമായി നിരത്തിലിറങ്ങരുതെന്നും നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ സ്വദേശികളും വിദേശികളുമായ ഡ്രൈവർമാർ ശിക്ഷാപരിധിയിൽ പെടുമെന്നും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം, അമിത വേഗം, ട്രാഫിക് സിഗ്നൽ ലംഘനം, സീറ്റ്ബെൽറ്റ് ധരിക്കാതിരിക്കൽ, നിരോധിത സ്ഥലങ്ങളിൾ പാർക്ക് ചെയ്യൽ, വെയ്ബ്രിഡ്ജുകൾ മറികടക്കൽ, വ്യക്തമല്ലാത്തതോ കേടായതോ ആയ നമ്പർ പ്ലേറ്റുകൾ, റോഡ് ഗതാഗത നിയന്ത്രണങ്ങളുടെ ലംഘനം, ട്രക്കുകളും ഹെവി എക്യുപ്മെൻറ് വാഹനങ്ങളും അവക്ക് നിശ്ചയിച്ച വലത്തേയറ്റത്തെ ട്രാക്കിലൂടെ അല്ലാതെ ഓടിക്കൽ, രാത്രിയിലും കാഴ്ചവ്യക്തത കുറഞ്ഞ കാലാവസ്ഥയിലും ആവശ്യമായ ലൈറ്റുകൾ ഉപയോഗിക്കാതിരിക്കൽ, നടപ്പാതയിലൂടെയും വിലക്കുള്ള ട്രാക്കുകളിലൂടെയും വാഹനമോടിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങളാണ് നിലവിൽ കാമറ വഴി ഓട്ടോമാറ്റിക്കായി നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്നത്. ആ ലിസിറ്റിലേക്കാണ് ഇപ്പോൾ ഇൻഷുറൻസ് ലംഘനവും വരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ