
കുവൈത്ത് സിറ്റി: താമസ, തൊഴില്‍ നിയമലംഘകരെ കണ്ടെത്താന്‍ കുവൈത്തില്‍ നടത്തി വരുന്ന പരിശോധനകള്‍ തുടരുന്നു. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍, ട്രൈപാര്‍ട്ടി കമ്മറ്റി ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവ സഹകരിച്ച് നടത്തിയ പരിശോധനകളില്‍ 81 പ്രവാസികള്‍ അറസ്റ്റിലായി.
രാജ്യത്തെ താമസ, തൊഴില്‍ നിയമലംഘകരാണ് അറസ്റ്റിലായത്. അഹ്മദി, ഫര്‍വാനിയ ഗവര്‍ണറേറ്റുകളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
Read Also - രണ്ട് പ്രവാസികളുടെ മൃതദേഹം ഫാമില്‍ കണ്ടെത്തി; ശരീരത്തില്‍ കുത്തേറ്റതിന്റെയും മര്‍ദ്ദനത്തിന്റെയും പാടുകള്‍
അടുത്തിടെ പരിശോധനകളില്‍ നിയമലംഘകരായ 85 പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു. താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരാണ് പിടിയിലായത്. ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്. ഫര്‍വാനിയ, ജലീബ് അല്‍ ഷുയൂഖ്, ഖൈത്താന്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി. ഇതിന് പുറമെ അഹ്മദി ഗവര്‍ണറേറ്റിലെ മഖ്ബൂല, മംഗഫ് ഏരിയകളിലും അികൃതര്‍ പരിശോധനകള്‍ നടത്തിയിരുന്നു. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരുന്നു.
Read Also - മദ്യപിച്ച് വാഹനമോടിച്ച സൈനികന്‍ അറസ്റ്റില്‍; വാഹനത്തില്‍ നിന്ന് വിദേശമദ്യമടക്കം കണ്ടെത്തി കുവൈത്ത് പൊലീസ്
ഗതാഗത നിയമലംഘനത്തിന് പിഴ അടയ്ക്കാതെ പ്രവാസികള്‍ക്ക് രാജ്യം വിടാനാകില്ല; തീരുമാനം അറിയിച്ച് അധികൃതര്‍
കുവൈത്ത് സിറ്റി: ഗതാഗത ലംഘനത്തിന് പിഴ ചുമത്തപ്പെട്ട പ്രവാസികൾ പിഴയടച്ച ശേഷം മാത്രമേ രാജ്യം വിടാവൂ എന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. രാജ്യം വിടുന്നത് ഏത് കാരണത്താലായാലും ഇളവുകൾ നൽകില്ലെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കര, നാവിക, വ്യോമ അതിര്‍ത്തി കടക്കുന്നവര്‍ക്ക് നിയമം ബാധകമാണ്. പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നു. പ്രവാസികളിൽ നിന്നുള്ള പിഴയടക്കമുള്ള കുടിശികകൾ പിരിച്ചെടുക്കുന്ന നടപടികളുടെ ഭാഗമായാണിത്. പിഴ അടയ്ക്കാന്‍ വിമാനത്താവളങ്ങളിലും മറ്റ് പ്രവേശന കവാടങ്ങളിലും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രാഫിക് വിഭാഗത്തിന്‍റെ ആസ്ഥാനങ്ങളില്‍ നേരിട്ടോ ആഭ്യന്തര മന്ത്രാലയത്തിന്‍റെ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായോ പിഴകളടയ്ക്കാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ