280 കിലോമീറ്റര്‍ വേഗത്തില്‍ ബൈക്കില്‍ 'ചീറിപ്പാഞ്ഞു', ഒരു കൈവിട്ട് അഭ്യാസപ്രകടനം; വീഡിയോ വൈറലായതോടെ അറസ്റ്റ്

Published : Oct 27, 2023, 10:16 PM ISTUpdated : Oct 27, 2023, 10:18 PM IST
280 കിലോമീറ്റര്‍ വേഗത്തില്‍ ബൈക്കില്‍ 'ചീറിപ്പാഞ്ഞു', ഒരു കൈവിട്ട് അഭ്യാസപ്രകടനം; വീഡിയോ വൈറലായതോടെ അറസ്റ്റ്

Synopsis

ഒരു കൈ കൊണ്ട് ഇയാള്‍ ബൈക്കോടിച്ച് അഭ്യാസപ്രകടനം നടത്തുന്നതും വീഡിയോയില്‍ കാണാം.

ദുബൈ: ദുബൈയില്‍ മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗത്തില്‍ ബൈക്കോടിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ വൈറൽ ആയതോടെയാണ് പൊലീസിന്‍റെ നടപടി. അപകടകരമായ രീതിയില്‍ ഇയാള്‍ വാഹനോടിക്കുന്ന വീഡിയോ അധികൃതര്‍ എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

ഒരു കൈ കൊണ്ട് ഇയാള്‍ ബൈക്കോടിച്ച് അഭ്യാസപ്രകടനം നടത്തുന്നതും വീഡിയോയില്‍ കാണാം. യുവാവിന്‍റെ ബൈക്ക് ദുബൈ പൊലീസ് പിടിച്ചെടുത്തു. 50,000 ദിര്‍ഹം പിഴയും ചുമത്തിയിട്ടുണ്ട്.

Read Also - ടെസ്റ്റ് ഡ്രൈവിന് എടുത്ത കാർ തിരികെ നൽകാൻ വിസമ്മതിച്ചയാള്‍ അറസ്റ്റിൽ

മികച്ച ശമ്പളം വാഗ്ദാനം ചെയ്ത് ദുബൈയില്‍ എത്തിച്ചവര്‍ക്ക് നരകയാതന; കേന്ദ്ര ഇടപെടല്‍ വേണമെന്ന് ആവശ്യം

തിരുവനന്തപുരം: വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ തട്ടിപ്പിന് ഇരയായി യുഎഇയില്‍ മലയാളികള്‍ കുടുങ്ങിയ സംഭവത്തില്‍ കെ.സി വേണുഗോപാല്‍ എം.പി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന് കത്തയച്ചു.   കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് സഹായഹസ്തവുമായി കെസി വേണുഗോപാല്‍ എംപി. തൊഴില്‍ തട്ടിപ്പിനിരയായി യുഎഇയില്‍ ദുരിതം അനുഭവിക്കുന്നവരെ സുരക്ഷിതരായി നാട്ടില്‍ എത്തിക്കാനും വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സിക്കെതിരെ അന്വേഷണം നടത്താനും ഇടപെടണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

തൊഴില്‍ വിസയും നിയമാനുസൃതമായ ജോലിയും വാഗ്ദാനം ചെയ്താണ് കമ്പനി തട്ടിപ്പ് നടത്തിയത്. ആര്‍ഗിലെന്ന കമ്പനിയിലേക്ക് ടെലി കോളര്‍ തസ്തികയില്‍ മെച്ചപ്പെട്ട ശമ്പളവും മറ്റു ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സി നാട്ടില്‍ നിന്നും സന്ദര്‍ശക വിസയില്‍ ഇവരെ ദുബായില്‍ എത്തിച്ച ശേഷം കൈയൊഴിയുകയായിരുന്നു. തങ്ങള്‍ കബളിപ്പിക്കപ്പെട്ടന്നത് തിരിച്ചറിഞ്ഞ ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് ആ പേരില്‍ ഒരു കമ്പനി യുഎഇയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് അറിഞ്ഞത്. 

ഭക്ഷണവും താമസ സൗകര്യവും വരുമാനവും ഇല്ലാതെ തട്ടിപ്പിനിരയായവര്‍ ദുബായിലെ ഹോര്‍ലാന്‍സ് പ്രദേശത്ത് നരകയാതന അനുഭവിച്ച് കഴിയുകയാണ്. റിക്രൂട്ട്മെന്റ് ഏജന്‍സി ജോലി വാഗ്ദാനം നല്‍കി ഇവരില്‍ നിന്നും 1,20,000 രൂപ വീതം തട്ടിയെടുത്തു. ഈ തുക ർതിരികെ ആവശ്യപ്പെട്ടപ്പോള്‍ ശത്രുതാ മനോഭാവത്തോടെയാണ് ഏജന്‍സി അധികൃതര്‍ തട്ടിപ്പിന് ഇരയായവരോട് പെരുമാറിയതെന്നും വേണുഗോപാല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.  

കരുനാഗപ്പള്ളി സ്വദേശിനി രശ്മി, കോഴിക്കോട് പയ്യനാട് സ്വദേശി മുഹമ്മദ് റിയാസ്, കൊല്ലം വളത്തുങ്കല്‍ സ്വദേശി സജി, കോഴിക്കോട് സ്വദേശിനി മായ, മുണ്ടക്കയം സ്വദേശി സുബിന്‍ എന്നിവരാണ് തട്ടിപ്പില്‍ അകപ്പെട്ട് യുഎഇയില്‍ ദുരിതമനുഭവിക്കുന്നത്. തട്ടിപ്പില്‍ അകപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമാണ് കെ.സി.വേണുഗോപാല്‍ എംപി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാഹന​ങ്ങ​ളു​ടെ ന​മ്പ​ർ പ്ലേ​റ്റു​കൾ പ​രി​ഷ്ക​രിക്കുന്നു, പുതിയ പദ്ധതി പ്രഖ്യാപിച്ച് ഖത്തർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം
2022ൽ കാണാതായ യുവതി, തിരോധാനത്തിൽ ദുരൂഹത, അന്വേഷണത്തിൽ പ്രതി സഹോദരൻ, കൊലപ്പെടുത്തി മൃതദേഹം മരുഭൂമിയിൽ കുഴിച്ചിട്ടു