സൗദിയിൽ സിനിമ വ്യവസായത്തിന് വൻകുതിപ്പ്; വരുമാനം 53.5 കോടി റിയാൽ കവിഞ്ഞു

Published : Sep 04, 2023, 09:03 PM IST
സൗദിയിൽ സിനിമ വ്യവസായത്തിന് വൻകുതിപ്പ്; വരുമാനം 53.5 കോടി റിയാൽ കവിഞ്ഞു

Synopsis

പ്രദർശനം പുനരാരംഭിച്ച് അഞ്ചുവർഷത്തിനിടെ വിറ്റഴിഞ്ഞത് ഒരു കോടിയിലധികം ടിക്കറ്റ്. 

റിയാദ്: സൗദി അറേബ്യയിൽ സിനിമാ വ്യവസായത്തിന് വൻ കുതിപ്പ്. രാജ്യത്ത് സിനിമാനിർമാണവും പ്രദർശനവും പുനരാരംഭിച്ച് അഞ്ചുവർഷത്തിനുള്ളിൽ ഈ വ്യവസായരംഗത്തെ മൊത്തം വിറ്റുവരുമാനം 53.5 കോടി റിയാൽ കവിഞ്ഞെന്ന് ദ ജനറൽ കമീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ (ജി.സി.എ.എം) അറിയിച്ചു. സൗദിയിലെ സാമൂഹിക ജീവിതത്തിെൻറ അവിഭാജ്യ ഘടകമായി സിനിമ മേഖല വളർന്നുവന്ന കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഒരു കോടിയിലധികം സിനിമ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. 

35 വർഷത്തെ നിരോധനത്തിനൊടുവിൽ 2018 ഏപ്രിൽ 18 നാണ് സൗദി അറേബ്യയിൽ സിനിമാപ്രദർശനം പുനരാരംഭിച്ചത്. റിയാദ് കിങ് അബ്ദുല്ല ഫിനാൻഷ്യൽ സിറ്റിയിലെ എ.എം.സി സിനിമ തിയേറ്ററിൽ ബ്ലാക്ക് പാന്തർ എന്ന സിനിമയുടെ പ്രദർശനത്തോടെയായിരുന്നു സൗദിയിലേക്ക് സിനിമയുടെ മടങ്ങി വരവ്. സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ ‘സൗദി വിഷൻ 2030’െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി നല്ല വേഗത്തിലാണ് സിനിമാ വ്യവസായവും വളരുന്നതെന്ന് കമീഷൻ വ്യക്തമാക്കി. സൗദിയിലുള്ള 69 സിനിമാ തിയേറ്ററുകളിലെ സീറ്റുകളുടെ എണ്ണം 64,000 കവിഞ്ഞു. 

രാജ്യത്തെ 20 ലധികം നഗരങ്ങളിലായി ഏഴ് അന്താരാഷ്ട്ര കമ്പനികളാണ് സിനിമാ തിയേറ്ററുകൾ ഓപറേറ്റ് ചെയ്യുന്നത്. വോക്സ് സിനിമാസും മൂവി സിനിമാസുമാണ് ഇതിൽ പ്രധാന എക്സിബിറ്റേഴ്സ്. ഇതിനകം സൗദിയിൽ നിർമിച്ച 33 ലേറെ സിനിമകളും പ്രദർശനത്തിനെത്തി. സൗദി സിനിമകളുടേതായി മാത്രം 12 ലക്ഷത്തിലധികം ടിക്കറ്റുകൾ വിൽക്കുകയും വരുമാനം 8.4 കോടി റിയാൽ കവിഞ്ഞതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

Read Also -  ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്; കേരളത്തിലേക്ക് ഉള്‍പ്പെടെ പറക്കാം, വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍

സൗദിയിൽ ലൈസൻസില്ലാതെ പക്ഷിവേട്ട; 14 പേർ അറസ്റ്റിൽ

റിയാദ്: സൗദി അറേബ്യയിൽ അനുമതിയില്ലാലെ പക്ഷിവേട്ട നടത്തിയ 14 പേർ അറസ്റ്റിൽ. രാജ്യത്തിെൻറ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന കിങ് സൽമാൻ റോയൽ റിസർവിലും റിയാദ് പ്രവിശ്യയിലുമാണ് ലൈസൻസില്ലാതെ പക്ഷിവേട്ട നടത്തിയവരെ പരിസ്ഥിതി സുരക്ഷാ സേന പിടികൂടിയത്. പ്രതികളിൽനിന്ന് ഒമ്പതു എയർ ഗണുകളും വേട്ടയാടി പിടിച്ച എട്ടു പക്ഷികളെയും പക്ഷിവേട്ടക്ക് ഉപയോഗിക്കുന്ന രണ്ടു വലകളും പക്ഷികളെ ആകർഷിക്കാനുള്ള ഉപകരണവും 1,020 എയർ ഗൺ വെടിയുണ്ടകളും കണ്ടെത്തി.

ഇവർക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിച്ചു. സൗദിയിൽ ലൈസൻസില്ലാതെ സംരക്ഷിത പ്രകൃതി മേഖലകളിൽ പ്രവേശിച്ചാൽ 5,000 റിയാലും പക്ഷിവേട്ടക്ക് വലകളും കൂടുകളും ഉപയോഗിച്ചാൽ ഒരു ലക്ഷം റിയാലും പക്ഷികളെ ആകർഷിക്കുന്ന ഉപകരണം ഉപയോഗിച്ചാൽ 50,000 റിയാലും ലൈസൻസില്ലാതെ പക്ഷി വേട്ട നടത്തിയാൽ 10,000 റിയാലും പിഴ ചുമത്തും. പരിസ്ഥിതിക്കും വന്യജീവികൾക്കുമെതിരായ കൈയേറ്റങ്ങളെ കുറിച്ച് മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999, 996 എന്നീ നമ്പറുകളിലും പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ