Latest Videos

ഗതാഗത രംഗം അടിമുടി മാറും; ദുബൈ നിരത്തില്‍ കുതിക്കാന്‍ ഡ്രൈവറില്ലാ ടാക്സികള്‍

By Sahal C MuhammadFirst Published Oct 3, 2023, 6:10 PM IST
Highlights

സ്വയം പ്രവർത്തിക്കുന്ന ഗതാഗത സംവിധാനം തന്നെ വികസിപ്പിക്കുന്ന ദുബായ് അന്താരാഷ്ട്ര കോൺഫറൻസിൽ കണ്ടത് അടിമുടി മാറാൻ പോകുന്ന ഗതാഗത രംഗത്തിന്റെ കാഴ്ച്ചകളാണ്. 

ദുബൈ ടാക്സികളോടിക്കാൻ ഇനി ഡ്രൈവർമാരെ വേണ്ട. അതു മാത്രമല്ല, ഡ്രൈവറില്ലാ വാഹനങ്ങൾ വരുമ്പോൾ, അവയുൾപ്പെടുന്ന അപകടങ്ങൾ പോലും കണക്കിലെടുത്ത് നിയമ ഭേദഗതികളും, ചർച്ചകളും സജീവമാണ്. 

സ്യൂട്ട് കേസിന്റെ വലിപ്പം മാത്രമുള്ള ഉപകരണം കൊണ്ട് ഹെലിക്കോപ്റ്ററിനേക്കാൾ എളുപ്പത്തിൽ ആകാശത്ത് പറക്കാം. അവിടെ നിന്നിറങ്ങി സ്റ്റിയറിങ്ങും ബ്രേക്കുമൊന്നും ഇല്ലാത്ത സ്വയമോടുന്ന ടാക്സി കാറിൽ വീട്ടിൽ പോകാം.  ഇനി ബസാണെങ്കിൽ, നമുക്ക് തന്നെ സ്പീഡ് സെറ്റ് ചെയ്ത്  യാത്ര ചെയ്യാം. സ്വയം പ്രവർത്തിക്കുന്ന ഗതാഗത സംവിധാനം തന്നെ വികസിപ്പിക്കുന്ന ദുബായ് അന്താരാഷ്ട്ര കോൺഫറൻസിൽ കണ്ടത് അടിമുടി മാറാൻ പോകുന്ന ഗതാഗത രംഗത്തിന്റെ കാഴ്ച്ചകളാണ്. അടുത്തയാഴ്ച്ച മുതൽ സ്വയമോടുന്ന ടാക്സികൾ ദുബായ് നിരത്തിലിറങ്ങും. 

Read Also -  32 ബാര്‍ റെസ്റ്റോറന്റുകള്‍ക്ക് പൂട്ട്; നിരവധി പ്രവാസി മലയാളികള്‍ക്ക് തിരിച്ചടി, ഒട്ടേറെ പേരുടെ ജോലി പോയി

ഇൻഷുറൻസില്ലാത്ത വാഹനങ്ങളെ ക്യാമറ പിടികൂടും

റിയാദ്: വാഹനങ്ങൾക്ക് ഇൻഷുറൻസില്ലെങ്കിൽ ട്രാഫിക് ക്യാമറ പിടികൂടും, വൻതുക പിഴയും കിട്ടും. മറ്റ് ട്രാഫിക് ലംഘനങ്ങൾ പോലെ കാമറയിലൂടെ നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്ന സംവിധാനമാണ് ഒക്ടോബര്‍ ഒന്നിന് ആരംഭിച്ചതെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. 

ഇൻഷുറൻസ് എടുക്കാത്തതോ ഉള്ളതിെൻറ കാലാവധി കഴിഞ്ഞതോ ആയ വാഹനങ്ങൾ കാമറ സ്വമേധയാ കണ്ടെത്തുന്നതാണ് സംവിധാനം. ഇൻഷുറൻസില്ലാത്ത വാഹനങ്ങളുമായി നിരത്തിലിറങ്ങരുതെന്നും നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ സ്വദേശികളും വിദേശികളുമായ ഡ്രൈവർമാർ ശിക്ഷാപരിധിയിൽ പെടുമെന്നും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം, അമിത വേഗം, ട്രാഫിക് സിഗ്നൽ ലംഘനം, സീറ്റ്ബെൽറ്റ് ധരിക്കാതിരിക്കൽ, നിരോധിത സ്ഥലങ്ങളിൾ പാർക്ക് ചെയ്യൽ, വെയ്ബ്രിഡ്ജുകൾ മറികടക്കൽ, വ്യക്തമല്ലാത്തതോ കേടായതോ ആയ നമ്പർ പ്ലേറ്റുകൾ, റോഡ് ഗതാഗത നിയന്ത്രണങ്ങളുടെ ലംഘനം, ട്രക്കുകളും ഹെവി എക്യുപ്മെൻറ് വാഹനങ്ങളും അവക്ക് നിശ്ചയിച്ച വലത്തേയറ്റത്തെ ട്രാക്കിലൂടെ അല്ലാതെ ഓടിക്കൽ, രാത്രിയിലും കാഴ്ചവ്യക്തത കുറഞ്ഞ കാലാവസ്ഥയിലും ആവശ്യമായ ലൈറ്റുകൾ ഉപയോഗിക്കാതിരിക്കൽ, നടപ്പാതയിലൂടെയും വിലക്കുള്ള ട്രാക്കുകളിലൂടെയും വാഹനമോടിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങളാണ് നിലവിൽ കാമറ വഴി ഓട്ടോമാറ്റിക്കായി നിരീക്ഷിച്ച് കണ്ടെത്തി പിഴ ചുമത്തുന്നത്. ആ ലിസിറ്റിലേക്കാണ് ഇപ്പോൾ ഇൻഷുറൻസ് ലംഘനവും വരുന്നത്.

click me!