മസ്തിഷ്‌ക മരണം സംഭവിച്ച മൂന്നു പേരുടെ അവയവങ്ങൾ പുതുജീവൻ നൽകിയത് എട്ടു പേർക്ക്

Published : Aug 19, 2023, 10:00 PM IST
മസ്തിഷ്‌ക മരണം സംഭവിച്ച മൂന്നു പേരുടെ അവയവങ്ങൾ പുതുജീവൻ നൽകിയത് എട്ടു പേർക്ക്

Synopsis

രോഗികളിൽ നിന്ന് നീക്കം ചെയ്ത അവയവങ്ങൾ എട്ടു രോഗികളിൽ വിജയകരമായി മാറ്റിവെച്ചു.

റിയാദ്: ആശുപത്രികളിൽ ചികിത്സയിൽ കഴിയവെ മസ്തിഷ്‌ക മരണം സംഭവിച്ച മൂന്നു രോഗികളിൽ നിന്ന് നീക്കം ചെയ്ത അവയവങ്ങൾ എട്ടു രോഗികൾക്ക് പുതുജീവൻ നൽകി. റിയാദിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ആശുപത്രി, അബുദാബി ക്ലെവ്‌ലാൻറ് ക്ലിനിക്ക് എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിയവെ മസ്തിഷ്‌ക മരണം സംഭവിച്ച മൂന്നു പേരുടെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കളുടെ സമ്മതം നേടിയെടുക്കുന്നതിൽ സൗദി സെൻറർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്‍റേഷന്‍ സംഘം വിജയിക്കുകയായിരുന്നു.

രോഗികളിൽ നിന്ന് നീക്കം ചെയ്ത അവയവങ്ങൾ എട്ടു രോഗികളിൽ വിജയകരമായി മാറ്റിവെച്ചു. 13 കാരിയായ പെൺകുട്ടിയിലും 22 വയസ് പ്രായമുള്ള സൗദി യുവാവിലും 48 വയസ് പ്രായമുള്ള സൗദി വനിതയിലും ഹൃദയങ്ങൾ മാറ്റിവെച്ചു. നാലു വയസുകാരിയിലും 18 വയസ് പ്രായമുള്ള സൗദി യുവതിയിലും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകളും നടത്തി. 51 വയസ് പ്രായമുള്ള സൗദി പൗരന് ശ്വാസകോശം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി. 31 വയസ് പ്രായമുള്ള സൗദി യുവാവിന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയും 32 വയസ് പ്രായമുള്ള സൗദി യുവതിക്ക് വൃക്ക, പാൻക്രിയാസ് മാറ്റിവെക്കൽ ശസ്ത്രക്രിയകളും നടത്തി.

Read Also -  സൗദി അറേബ്യയില്‍ മികച്ച തൊഴില്‍ അവസരങ്ങള്‍; അഭിമുഖങ്ങള്‍ ഓഗസ്റ്റ് 28 മുതല്‍

മെഡിക്കൽ മുൻഗണനാ പ്രകാരം നീതിപൂർവമായി അവയവ വിതരണം ഉറപ്പാക്കുന്ന നിലക്ക് മെഡിക്കൽ നൈതികക്ക് അനുസൃതമായാണ് അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടത്തേണ്ട രോഗികളെ നിർണയിച്ചതെന്ന് സൗദി സെൻറർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്‍റേഷന്‍ ഡയറക്ടർ ജനറൽ ഡോ. ത്വലാൽ അൽഖൗഫി പറഞ്ഞു. ബന്ധപ്പെട്ട എല്ലാ ആശുപത്രികളും വകുപ്പുകളും നന്നായി സഹകരിച്ചതിന്‍റെ ഫലമായാണ് അവയവ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയായതെന്നും ഡോ. ത്വലാൽ അൽഖൗഫി പറഞ്ഞു.

Read Also -  പ്രവാസികള്‍ക്ക് തിരിച്ചടി; കെട്ടിട വാടക കുതിച്ചുയർന്നു, സാമ്പത്തിക അവലോകന റിപ്പോർട്ട് പുറത്ത്

ഉംറ നിർവഹിക്കാൻ മക്കയിലെത്തിയ മലയാളി വയോധികൻ മരിച്ചു

റിയാദ്: ഉംറ നിർവഹിക്കാനായി മകനും പേരമകനുമൊപ്പം സ്വകാര്യ ഗ്രൂപ്പിലെത്തിയ മലയാളി വയോധികൻ മക്കയിൽ മരിച്ചു. മലപ്പുറം കിഴിശേരി പുളിയക്കോട് ആക്കപ്പറമ്പ് സ്വദേശി തൊട്ടുംപീടിയേക്കൽ ഉമർ (72) ആണ് മരിച്ചത്.

ഉംറ നിർവഹിച്ചതിന് ശേഷം മദീന സന്ദർശനത്തിന് പുറപ്പെടാനുള്ള ഒരുക്കത്തിനിടെ വ്യാഴാഴ്ച ഹറമിന് സമീപത്തുള്ള താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതമുണ്ടാവുകയും മരിക്കുകയുമായിരുന്നു. ഭാര്യ: റുഖിയ. അസർ നമസ്കാര ശേഷം മസ്ജിദുൽ ഹറാമിൽ ജനാസ നമസ്കാരം നടത്തി മൃതദേഹം മക്കയിൽ ശറായ മഖ്ബറയിൽ ഖബറടക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം