ബിഗ് ടിക്കറ്റിലൂടെ 45 കോടിയിലേറെ സ്വന്തമാക്കി പ്രവാസി

Published : Sep 03, 2023, 09:58 PM ISTUpdated : Sep 12, 2023, 05:07 PM IST
ബിഗ് ടിക്കറ്റിലൂടെ 45 കോടിയിലേറെ സ്വന്തമാക്കി പ്രവാസി

Synopsis

സമ്മാനവിവരം അറിയിക്കാനായി ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ ഇദ്ദേഹത്തെ വേദിയില്‍ വെച്ച് വിളിച്ചിരുന്നു. എന്നാല്‍ ഫോണില്‍ ബന്ധപ്പെടാനായില്ല. 

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 255-ാമത് സീരീസ് നറുക്കെടുപ്പില്‍ രണ്ട് കോടി ദിര്‍ഹം (45 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി. ശ്രീലങ്കന്‍ സ്വദേശിയായ തുരൈലിംഗം പ്രഭാകര്‍
ആണ് 061680 എന്ന ടിക്കറ്റ് നമ്പരിലൂടെ വമ്പന്‍ സമ്മാനം നേടിയത്. ദുബൈയിലാണ് ഇദ്ദേഹം താമസിക്കുന്നത്.

സമ്മാനവിവരം അറിയിക്കാനായി ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ ഇദ്ദേഹത്തെ വേദിയില്‍ വെച്ച് വിളിച്ചിരുന്നു. എന്നാല്‍ ഫോണില്‍ ബന്ധപ്പെടാനായില്ല. രണ്ടാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യക്കാരനായ സെല്‍വരാജ് തങ്കായന്‍ ആണ്. 086733 എന്ന ടിക്കറ്റ് നമ്പരാണ് ഇദ്ദേഹത്തെ വിജയിയാക്കിയത്. മൂന്നാം സമ്മാനമായ  90,000 ദിര്‍ഹം നേടിയത് 003006 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഉസ്ബസ്കിസ്ഥാനില്‍ നിന്നുള്ള നോഡിര്‍ കറ്റിലെവ് ആണ്. 177026 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ ഭരത് ദേവന്ദിരന്‍ നാലാം സമ്മാനമായ 80,000 ദിര്‍ഹം സ്വന്തമാക്കി. 70,000 ദിര്‍ഹത്തിന്റെ അഞ്ചാം സമ്മാനം നേടിയത് 078713എന്ന ടിക്കറ്റ് നമ്പരിലൂടെ ഫിലിപ്പീന്‍സ് സ്വദേശിയായ ജോ ക്ലെയര്‍ ഗാകായന്‍ ആണ്. ആറാം സമ്മാനമായ   60,000 ദിര്‍ഹം നേടിയത് ഇന്ത്യയില്‍ നിന്നുള്ള ഇഷാന്‍ പാണ്ഡേയാണ്. 090747 എന്ന ടിക്കറ്റ് നമ്പരാണ് ഇദ്ദേഹത്തെ വിജയിയാക്കിയത്.

ഏഴാം സമ്മാനമായ 50,000 ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യയില്‍ നിന്നുള്ള ഷാമ്ലിക് മുഹമ്മദ് ആണ്. 274283 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 297268 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ സ്വാസ്തിക് ഷെട്ടി  40,000 ദിര്‍ഹത്തിന്റെ എട്ടാം സമ്മാനം സ്വന്തമാക്കി. ഒമ്പതാം സമ്മാനമായ 30,000 ദിര്‍ഹം നേടിയത് ഇന്ത്യയില്‍ നിന്നുള്ള രേഷംവാലാ ആലംഗിര്‍ അഹമ്മദ് ആണ്. 057162 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. പത്താം സമ്മാനമായ 20,000 ദിര്‍ഹം സ്വന്തമാക്കിയത് ഇന്ത്യയില്‍ നിന്നുള്ള നിഷാദ് മുഹമ്മദ് കുരിക്കാലവീട്ടില്‍ ആണ്. 113063 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ഡ്രീം കാര്‍ ടിക്കറ്റ് പ്രൊമോഷന്റെ ബിഎംഡബ്ല്യൂ സീരീസ്23 വിജയിയായത് ഇന്ത്യക്കാരനായ രാജശേഖര്‍ ഗുണ്ഡ രാമുലൂപ് ഗുണ്ഡയാണ്. 011182 എന്ന ടിക്കറ്റ് നമ്പരാണ് വിജയിച്ചത്. 

 
  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ