വീട് മുഴുവനായും 'തീ വിഴുങ്ങി'; പിതാവ് ശ്വാസംമുട്ടിയും മകള്‍ പൊള്ളലേറ്റും മരിച്ചു, ഞെട്ടലില്‍ ഷാര്‍ജ നിവാസികള്‍

Published : Nov 01, 2023, 09:01 PM IST
വീട് മുഴുവനായും 'തീ വിഴുങ്ങി'; പിതാവ് ശ്വാസംമുട്ടിയും മകള്‍ പൊള്ളലേറ്റും മരിച്ചു, ഞെട്ടലില്‍ ഷാര്‍ജ നിവാസികള്‍

Synopsis

പിതാവ് ശ്വാസംമുട്ടിയും മകള്‍ ഗുരുതരമായി പൊള്ളലേറ്റുമാണ് മരിച്ചതെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഷാര്‍ജ യുഎഇയിലെ ഷാര്‍ജയില്‍ വീടിന് തീപിടിച്ച് സ്വദേശിയും 12കാരിയായ മകളും മരിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം ഉണ്ടായത്. അല്‍ സുയൂഹ് 16 പരിസരത്തുള്ള വീട്ടിലാണ് തീപിടിത്തമുണ്ടായത്.

പിതാവ് ശ്വാസംമുട്ടിയും മകള്‍ ഗുരുതരമായി പൊള്ളലേറ്റുമാണ് മരിച്ചതെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ 4.27നാണ് തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അതോറിറ്റി പറഞ്ഞു. ഉടന്‍ തന്നെ എമര്‍ജന്‍സി റെസ്‌പോണ്‍സ് സംഘത്തെ സ്ഥലത്തേക്ക് അയച്ചു. ഇതിനിടെ അഗ്നിശമനസേന തീയണച്ച് നടത്തിയ പരിശോധനയില്‍ വീടിന്റെ മുറ്റത്ത് കുട്ടിയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. മുറിക്കകത്ത് നിന്നാണ് പിതാവിനെ കണ്ടെത്തിയത്. ദേശീയ ആംബുലന്‍സ് ടീം കുട്ടിയുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. ബോധരഹിതനായ പിതാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അഗ്നിസുരക്ഷാ മാര്‍ഗങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അതോറിറ്റി താമസക്കാരോട് അഭ്യര്‍ത്ഥിച്ചു.

Read Also - പ്രവാസി മലയാളികള്‍ക്ക് ഗുണകരം; വരുന്നൂ പുതിയ വിമാന സര്‍വീസ്, ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വീസ്

കടം വാങ്ങിയിട്ട് തിരിച്ചു നല്‍കിയില്ല; സുഹൃത്തിന്‍റെ അപ്പാർട്ട്‌മെന്‍റിന് തീയിട്ട അറബ് പൗരൻ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തില്‍ സുഹൃത്തിന്‍റെ അപ്പാർട്ട്‌മെന്‍റിന് തീയിട്ട സംഭവത്തിൽ അറബ് പൗരനെ അറസ്റ്റ് ചെയ്തു. അറബ് സുഹൃത്തിന്റെ അപ്പാർട്ട്‌മെന്റിന് മനഃപൂർവം തീകൊളുത്തിയതിനാണ്  ഇയാളെ ജലീബ് അൽ ഷുവൈഖ് അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. 

കുടുംബമായി താമസിക്കുന്ന തന്റെ അപ്പാർട്ട്മെന്റിന് തീവെച്ചതായി അൻപത് വയസുള്ള ഒരു അറബ് പൗരൻ ജലീബ് അൽ ഷുവൈഖ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരിശോധനയില്‍ അജ്ഞാതനായ ഒരാൾ അപ്പാർട്ട്മെന്റിന്റെ പുറംവാതിലില്‍ കത്തുന്ന പദാർത്ഥം ഉപയോഗിച്ച് തീ കൊളുത്തിയതാണെന്ന് വ്യക്തമായി. തുടര്‍ന്ന് അന്വേഷണങ്ങൾക്കും നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതിനും ശേഷം പ്രതിയെ കണ്ടെത്തുകയായിരുന്നു. കടം വാങ്ങിയ ശേഷം  തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് അപ്പാർട്ട്മെന്റിന് മനഃപൂർവം തീകൊളുത്തിയതായി അറബ് പൗരൻ സമ്മതിച്ചു. തുടർ നടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത
29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേർ ബഹ്റൈനിൽ പിടിയിൽ