യുഎഇയില്‍ പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു; പുതിയ വില പ്രാബല്യത്തില്‍

Published : Nov 01, 2023, 07:19 PM IST
യുഎഇയില്‍ പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു; പുതിയ വില പ്രാബല്യത്തില്‍

Synopsis

സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.92 ദിര്‍ഹമാണ് നവംബര്‍ മാസത്തിലെ വില.

അബുദാബി: യുഎഇയില്‍ നവംബര്‍ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ പെട്രോള്‍, ഡീസല്‍ വില കുറഞ്ഞു. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.03 ദിര്‍ഹമാണ് പുതിയ വില. ഒക്ടോബറില്‍ 3.44 ദിര്‍ഹമായിരുന്നു. 

സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.92 ദിര്‍ഹമാണ് നവംബര്‍ മാസത്തിലെ വില. കഴിഞ്ഞ മാസം 3.33 ദിര്‍ഹമായിരുന്നു. ഇ പ്ലസ് 91 പെട്രോളിന് 2.85 ദിര്‍ഹമാണ് പുതിയ വില. 3.26 ദിര്‍ഹമായിരുന്നു കഴിഞ്ഞ മാസത്തെ വില. ഡീസല്‍ ലിറ്ററിന് 3.42 ദിര്‍ഹമാണ് നവംബര്‍ മാസത്തിലെ വില. 3.57 ദിര്‍ഹമായിരുന്നു ഒക്ടോബര്‍ മാസത്തിലെ വില. 

Read Also-  പ്രവാസി മലയാളികള്‍ക്ക് ഗുണകരം; വരുന്നൂ പുതിയ വിമാന സര്‍വീസ്, ആഴ്ചയില്‍ മൂന്ന് ദിവസം സര്‍വീസ്

ലോകത്തിലെ മികച്ച നഗരങ്ങളുടെ പട്ടികയില്‍ മുന്നേറി ദുബൈ

ദുബൈ: ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്കന്‍ മേഖലയില്‍ ദുബൈ ഒന്നാമത്. ഈ വര്‍ഷത്തെ മികച്ച ആഗോള നഗര സൂചികയില്‍ 23-ാം സ്ഥാനത്താണ് ദുബൈ.

തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ദുബൈ സൂചികയിലെ ആദ്യ 25 സ്ഥാനങ്ങളില്‍ ഇടം നേടുന്നതെന്ന് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി കെയര്‍ണി പറഞ്ഞു. ആകെ 156 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. വാണിജ്യ പ്രവര്‍ത്തനം, മനുഷ്യമൂലധനം, വിവര കൈമാറ്റം, സാംസ്‌കാരിക അനുഭവങ്ങള്‍, രാഷ്ട്രീയമായ മുന്നേറ്റം എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായി 156 നഗരങ്ങളുടെ ആഗോളതല ഇടപെടലുകളുടെ അടിസ്ഥാനത്തിലാണ് റാങ്കിങ്. പട്ടികയില്‍ ന്യൂയോര്‍ക്കാണ് ഒന്നാമത്. ലണ്ടന്‍, പാരിസ് നഗരങ്ങള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ടോക്കിയോ, ബെയ്ജിങ്, ബ്രസല്‍സ്, സിംഗപ്പൂര്‍, ലോസാഞ്ചല്‍സ്, മെല്‍ബണ്‍, ഹോങ്കോങ് എന്നീ നഗരങ്ങളാണ് ആദ്യ പത്തില്‍ ഇടം പിടിച്ചത്. മെന മേഖലയില്‍ ദോഹയാണ് മികച്ച നഗരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവാണ് മൂന്നാമത്. റിയാദ്, അബുദാബി നഗരങ്ങള്‍ നാലും അഞ്ചും സ്ഥാനങ്ങള്‍ നേടി. ആഗോള സൂചികയില്‍ ദോഹ 50-ാം സ്ഥാനത്തും ടെല്‍ അവീവ് 57-ാമതുമാണ്. ആഗോളതലത്തില്‍ മികച്ച കാഴ്ചപ്പാടുള്ള 30 നഗരങ്ങളില്‍ അബുദാബിയുമുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അഭിമാനാർഹമായ 54 വർഷങ്ങൾ, ദേശീയ ദിനം വിപുലമായി ആഘോഷിക്കാൻ ബഹ്റൈൻ, രാജ്യത്ത് പൊതു അവധി
സൗദി അറേബ്യയിൽ തിമിർത്തുപെയ്ത് മഴ, റോഡുകളിൽ വെള്ളക്കെട്ട്, നിരവധി വാഹനങ്ങൾ മുങ്ങി