
റിയാദ്: 2023 ഫിഫ ക്ലബ് ലോകകപ്പ് നറുക്കെടുപ്പ് ഇന്ന് ജിദ്ദയിൽ നടക്കുമെന്ന് ഫിഫ അറിയിച്ചു. ഈ വർഷം ഡിസംബർ 12 മുതൽ 22 വരെ ജിദ്ദ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് ടൂർണമെൻറ് നടക്കുക. ഇതിെൻറ മുന്നോടിയായി നടക്കുന്ന ക്ലബ്ബുകളുടെ നറുക്കെടുപ്പിനാണ് ചൊവ്വാഴ്ച ജിദ്ദ നഗരം ആതിഥേയത്വം വഹിക്കുന്നത്.
വിവിധ ക്ലബ് പ്രതിനിധികൾ നറുക്കെടുപ്പിൽ പെങ്കടുക്കും. പഴയ ടൂർണമെൻറ് സമ്പ്രദായത്തിലുള്ള അവസാന പതിപ്പായിരിക്കും ജിദ്ദയിൽ നടക്കാൻ പോകുന്ന ഈ ടൂർണമെൻറ്. യൂറോപ്യൻ ചാമ്പ്യൻ മാഞ്ചസ്റ്റർ സിറ്റി, സൗദി റോഷൻ ലീഗ് ചാമ്പ്യൻ സൗദി അൽ ഇത്തിഹാദ് ക്ലബ്ബ്, ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻ ഈജിപ്തിെൻറ അൽ അഹ്‌ലി, എ.എഫ്.സി ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരായ ജപ്പാെൻറ ഉറവ റെഡ് ഡയമണ്ട്‌സ്, ഓഷ്യാനിയ ചാമ്പ്യൻ ന്യൂസിലൻഡിലെ ഓക്‌ലൻഡ് സിറ്റി, നോർത്ത് അമേരിക്കൻ ചാമ്പ്യൻ മെക്സിക്കൻ ലിയോൺ ടൈഗ്രസ്, ഇതുവരെ നിർണയിച്ചിട്ടില്ലാത്ത കോപ്പ ലിബർട്ടഡോറസിലെ തെക്കേ അമേരിക്കൻ ചാമ്പ്യൻ എന്നീ ഏഴ് ടീമുകളാണ് ടൂർണമെൻറിൽ പെങ്കടുക്കുക.
ഡിസംബർ 12ന് ന്യൂസിലൻഡിലെ ഓക്‌ലൻഡ് സിറ്റിയെ അൽഇത്തിഹാദ് ക്ലബ് നേരിടുന്നതോടെയാണ് ടൂർണമെൻറ് ആരംഭിക്കുന്നത്. രണ്ടാം റൗണ്ട് ഡിസംബർ 15ന് നടക്കും. തുടർന്ന് സെമി ഫൈനൽ ഡിസംബർ 18, 19 തീയതികളിലും ഫൈനൽ ഡിസംബർ 22നുമായിരിക്കും.
Read Also - സൗദി അറേബ്യയില്‍ നിന്ന് കേരളത്തിലേക്ക് പുതിയ സര്‍വീസുകള്‍; ആഴ്ചയില്‍ ആറു ദിവസം സര്‍വീസ്
ലോക സീനീയർ വെയ്റ്റ്ലിഫ്റ്റ് ചാമ്പ്യൻഷിപ്പിന് റിയാദിൽ തുടക്കം
റിയാദ്: ലോക സീനീയർ വെയ്റ്റ്ലിഫ്റ്റ് ചാമ്പ്യൻഷിപ്പിന് റിയാദിൽ തുടക്കമായി. ഇൻറർനാഷനൽ വെയ്റ്റ്‌ലിഫ്റ്റിങ് ഫെഡറേഷൻ പ്രസിഡൻറ് മുഹമ്മദ് ജലൂദിെൻറയും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ദേശീയ ഫെഡറേഷനുകളുടെ തലവന്മാരുടെയും സാന്നിധ്യത്തിൽ റിയാദിലെ അമീർ ഫൈസൽ ബിൻ ഫഹദ് ഒളിമ്പിക്‌സ് കോംപ്ലക്‌സിലെ സ്‌പോർട്‌സ് മന്ത്രാലയ ഹാളിലാണ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചത്.
കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസലിനുവേണ്ടി സൗദി ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി വൈസ് പ്രസിഡൻറ് അമീർ ഫഹദ് ബിൻ ജലവി ബിൻ അബ്ദുൽ അസീസ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച ആരംഭിച്ച മത്സരങ്ങൾ ഈ മാസം 17 ന് സമാപിക്കും. മത്സരങ്ങൾ കാണാൻ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്.
വിവിധ ഭാര വിഭാഗങ്ങളിലായി ആറ് ഇന്ത്യൻ താരങ്ങളും മത്സരിക്കുന്നുണ്ട്. 49 കിലോ വനിതാ വിഭാഗത്തിൽ മീരാഭായ് ചാനു, 55 കിലോ വനിതാവിഭാഗത്തിൽ ബിന്ദ്ര്യാനി ദേവി, 73 കിലോ പുരുഷ വിഭാഗത്തിൽ അച്ചിന്ദ ഷൗലി, അജിത് നാരായൻ, 109 കിലോ പുരുഷ വിഭാഗത്തിൽ ഗുരുദീപ് സിങ്, 61 കിലോ വിഭാഗത്തിൽ സുഭം തനാജി തോഡ്കർ എന്നിവരാണ് ഇന്ത്യൻ കരുത്ത് തെളിയിക്കാനെത്തുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.
സൗദിയുടെ ചരിത്രത്തിലെ ഇത്തരത്തിലുള്ള ആദ്യ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിന് സംഘാടക സമിതി എല്ലാ ഒരുക്കങ്ങളും നേരത്തെ പൂർത്തിയാക്കിയിരുന്നു. 2024 ലെ പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടുന്നതിന് ഇതിലെ പങ്കാളിത്തം നിർബന്ധമാണ്. അതിനാൽ ലോകമെമ്പാടുമുള്ള 170-ലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് 2,500 പുരുഷ-വനിതാ അത്‌ലറ്റുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ