
മസ്കറ്റ്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്തിയ അഞ്ച് പ്രവാസികൾ പൊലീസ് പിടിയിൽ. ഏഷ്യൻ പൗരത്വമുള്ള അഞ്ച് പ്രവാസികളെയാണ് വടക്കൻ ബാത്തിന ഗവർണറേറ്റ് പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തത്.
മുപ്പത് കിലോയിലധികം ക്രിസ്റ്റൽ നാർക്കോട്ടിക്‌സും മോർഫിനും കടത്തിയതിനാണു അഞ്ച് പേർ പിടിയിലായത്. അഞ്ച് ഏഷ്യൻ പൗരന്മാരായ ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തികരിച്ചതായും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Read Also - ദുബൈയിലേക്ക് പോകുകയായിരുന്ന വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി
വിമാനത്താവളത്തില്‍ പരിശോധനയില്‍ സംശയം തോന്നി; ലക്ഷങ്ങള്‍ വിലയുള്ള സ്വര്‍ണവുമായി പ്രവാസി പിടിയില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വര്‍ണവുമായി പ്രവാസി പിടിയില്‍. രാജ്യത്തിന് പുറത്തേക്ക് സ്വര്‍ണം കടത്താൻ ശ്രമിച്ച പ്രവാസിയാണ് അറസ്റ്റിലായത്. കുവൈത്ത് വിമാനത്താവള സുരക്ഷാ വിഭാഗമാണ് ഏഷ്യക്കാരനായ പ്രവാസിയെ പിടികൂടിയത്.
വിമാനത്താവളത്തിലെ സാധാരണയായി നടത്തുന്ന പരിശോധനയില്‍ പ്രവാസിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സുരക്ഷാ വിഭാഗമാണ് വിശദ പരിശോധന നടത്തിയത്. വിശദ പരിശോധനയില്‍ 10,000 ദിനാര്‍ മൂല്യമുള്ള സ്വര്‍ണം കണ്ടെത്തുകയായിരുന്നു. വിവിധ രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താൻ ശ്രമിച്ചത്. തുടർന്ന് പ്രവാസിയെ ചോദ്യം ചെയ്തപ്പോൾ സ്‌പോൺസറിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ചതായി സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് സ്പോണ്‍സറെ വിളിച്ച് വരുത്തി. നിയമനടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു.
പത്ത് ലക്ഷം ദിനാറിന്റെ (27 കോടി ഇന്ത്യന്‍ രൂപ) സാമ്പത്തിക കുറ്റകൃത്യ കേസുകളില്‍ പ്രതിയായ ഇന്ത്യക്കാരന്‍ കുവൈത്തില്‍ പിടിയിലായിരുന്നു. തട്ടിപ്പ്, മോഷണം, വിശ്വാസ വഞ്ചന എന്നിവയടക്കം 38 കേസുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.
നേരത്തെ 16 കേസുകളില്‍ തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു ഇയാള്‍. സബാഹ് അല്‍ നാസര്‍ പ്രദേശത്ത് നിന്നാണ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പ്രതിയെ പിടികൂടിയത്. സബാഹ് അല്‍ നാസറില്‍ നടത്തിയ പരിശോധനയില്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വിസ കാലാവധി കഴിഞ്ഞ ശേഷവും ഒമ്പത് വര്‍ഷമായി അനധികൃത താമസക്കാരനായി കഴിയുകയായിരുന്നു പ്രതി. ഇയാളെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ