
റിയാദ്: സൗദി അറേബ്യയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പണമയക്കുന്നതിൽ ഗണ്യമായ കുറവ്. ഇക്കഴിഞ്ഞ ജൂൺ മാസത്തിലെ കണക്കിലാണ് വലിയ കുറവ് രേഖപ്പെടുത്തിയത്. രാജ്യത്തുനിന്ന് സ്വദേശികളുടെയും വിദേശികളുടെയും വിദേശ പണമയക്കലിലാണ് കാര്യമായ കുറവുണ്ടായത്.
സൗദി സെൻട്രൽ ബാങ്ക് (സാമ) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജൂണിൽ വിദേശത്തുള്ള സൗദി പൗരന്മാരുടെ പണമയയ്ക്കൽ 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 24 ശതമാനം കുറഞ്ഞ് 5.16 ശതകോടി റിയാലിലെത്തി. കഴിഞ്ഞ വർഷം ജൂണിൽ ഇത് ഏകദേശം 6.75 ശതകോടി റിയാൽ ആയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ജൂണിൽ രാജ്യത്ത് നിന്നുള്ള വിദേശികളുടെ പണം കൈമാറ്റത്തിൽ 18 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഏകദേശം 10.8 ശതകോടി റിയാൽ ആണ് ഇക്കഴിഞ്ഞ ജൂണിൽ വിദേശികൾ പുറത്തേക്കയച്ച പണം.
എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 13.2 ശതകോടി റിയാൽ ആയിരുന്നു. കഴിഞ്ഞ മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ വിദേശികളുടെ പണമയയ്ക്കലിൽ നാല് ശതമാനം കുറവ് വന്നതായും സാമ പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നു.
എട്ട് രാജ്യക്കാര്‍ക്ക് കൂടി ഇ-വിസ; സൗദി അറേബ്യയിലേക്ക് ഇനി യാത്ര എളുപ്പം, പ്രഖ്യാപനവുമായി അധികൃതര്‍
റിയാദ്: എട്ടു രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി സന്ദര്‍ശക ഇ-വിസ പദ്ധതി വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ച് സൗദി അറേബ്യ. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സന്ദര്‍ശക വിസ ഇലക്ട്രോണിക് ആയോ അല്ലെങ്കില്‍ രാജ്യത്തിന്റെ പ്രവേശന മാര്‍ഗങ്ങളിലൊന്നില്‍ എത്തുമ്പോഴോ അപേക്ഷിക്കാം.
അല്‍ബേനിയ, അസര്‍ബൈജാന്‍, ജോര്‍ജിയ, കിര്‍ഗിസ്ഥാന്‍, മാലിദ്വീപ്, ദക്ഷിണാഫ്രിക്ക, താജികിസ്ഥാന്‍, ഉസ്ബസ്‌കിസ്ഥാന്‍ എന്നീ രാജ്യങ്ങളെയാണ് പുതിയതായി ഉള്‍പ്പെടുത്തിയതെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. എട്ടു രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തിയതോടെ ഇ-വിസ പദ്ധതിയില്‍പ്പെടുത്തിയ രാജ്യങ്ങളുടെ എണ്ണം 57 ആയി. രാജ്യം സന്ദര്‍ശിക്കാനും ബിസിനസ് ആവശ്യങ്ങള്‍ക്കും ഉംറ നിര്‍വഹിക്കാനും ഇ-വിസ ഉപയോഗിക്കാം. ഇ-വിസ എട്ട് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിലൂടെ കൂടുതല്‍ സന്ദര്‍ശകര്‍ക്ക് എളുപ്പത്തിലും വേഗത്തിലും രാജ്യത്തെ വിവിധ മേഖലകള്‍ സന്ദര്‍ശിക്കാനും ഉംറ നിര്‍വഹിക്കാനും കഴിയും.
വിസിറ്റര്‍ ഇ-വിസയ്ക്ക് ഒരു വര്‍ഷത്തെ കാലാവധിയാണുള്ളത്. ഇതുപയോഗിച്ച് ഒന്നിലേറെ തവണ രാജ്യം സന്ദര്‍ശിക്കാനും 90 ദിവസം വരെ രാജ്യത്ത് താമസിക്കാനും സാധിക്കും. 2019ല്‍ സൗദി അറേബ്യ ഇ-വിസ പദ്ധതിക്ക് തുടക്കമിട്ട ശേഷം 2022ല്‍ രാജ്യത്തെത്തിയത് 9.35 കോടി സന്ദര്‍ശകരാണ്. 2021നേക്കാള്‍ 93 ശതമാനം വര്‍ധനവാണ് ഉണ്ടായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ᐧ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ