
ദുബൈ: ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് യുഎഇയിലേക്ക് ഇ-വിസ. യുഎഇ സന്ദര്‍ശിക്കാനോ, അവധിക്കാലം ചെലവിടാനോ, ജോലി ആവശ്യത്തിനുള്ള യാത്രയ്‌ക്കോ ഇ-വിസ സൗകര്യം ഉപയോഗിക്കാം.
30 ദിവസത്തെ ഇ-വിസയ്ക്കായി ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ഇ-വിസയ്ക്കുള്ള അപേക്ഷ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയുടെ ഔദ്യോഗിക സേവന പ്ലാറ്റ്‌ഫോമായ smartservices.icp.gov.ae വഴി ലഭ്യമാണ്.
ജിസിസി താമസക്കാര്‍ക്കുള്ള ഇ-വിസയ്ക്ക് വേണ്ട രേഖകള്‍
ഭാര്യയോ മക്കളോ ഉള്‍പ്പെടെ കുടുംബാംഗങ്ങളുമായാണ് യാത്ര ചെയ്യുന്നതെങ്കില്‍ അവരുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ സമര്‍പ്പിക്കണം. ചില രാജ്യക്കാര്‍ക്ക് ഇതിന് പുറമെ അവരുടെ സ്വദേശത്തെ ഐഡന്റിറ്റി രേഖയും ആവശ്യമാണ്. അപേക്ഷയ്‌ക്കൊപ്പം നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് അധിക രേഖകളും ആവശ്യമെങ്കില്‍ സമര്‍പ്പിക്കേണ്ടി വരും. ആകെ 350 ദിര്‍ഹമാണ് ഫീസിനത്തില്‍ ചെലവാകുക.
Read Also - ലോകമെമ്പാടും റിക്രൂട്ട്മെന്‍റ്, ജീവനക്കാര്‍ക്ക് വമ്പന്‍ ആനുകൂല്യങ്ങള്‍; എമിറേറ്റ്‌സിനൊപ്പം പറക്കാം
അപേക്ഷ സമര്‍പ്പിക്കേണ്ട വിധം
അപേക്ഷ അംഗീകരിച്ചാല്‍ രണ്ട് മുതല്‍ അഞ്ച് ബിസിനസ് ദിവസങ്ങള്‍ക്കുള്ളില്‍ വിസിറ്റ് വിസ ലഭിക്കും. ആപ്ലിക്കേഷനില്‍ നല്‍കിയ ഇ-മെയില്‍ വിലാസത്തിലേക്കാണ് ഇ-വിസ ലഭിക്കുക.
Read Also - പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; കേരളത്തില്‍ രണ്ടിടങ്ങളിലേക്ക് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ലൈന്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ