
റിയാദ്: സൗദി അറേബ്യ ഈ വര്‍ഷം 1.9 ശതമാനം ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് അന്താരാഷ്ട്ര നാണയനിധി. അടുത്ത വർഷം ഇത് 2.8 ശതമാനായി ഉയരുമെന്നും ഐ.എം.എഫ് പ്രതീക്ഷ പ്രകടിപ്പിച്ചു. സൗദിയിൽ സ്വകാര്യ നിക്ഷേപങ്ങൾ വർധിക്കുന്നതിലൂടെ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നും അന്താരാഷ്ട്ര നാണയ നിധി പറഞ്ഞു.
ഈ വർഷം സൗദി 1.9 ശതമാനം സാമ്പത്തിക വളർച്ച നേടുമെന്നാണ് പ്രതീക്ഷ. അടുത്ത വർഷം ഇത് 2.8 ശതമാനായി ഉയരും. എന്നാൽ ഇതിലും മികച്ച സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെ അന്താരാഷ്ട്ര നാണയനിധി പുറത്തുവിട്ട റിപ്പോർട്ട്. വന്‍കിട പദ്ധതികളിലൂടെ സ്വകാര്യനിക്ഷേപങ്ങൾ വർധിക്കും. ഇത് അടുത്ത വര്‍ഷം പെട്രോളിതര മേഖലയുടെ വളര്‍ച്ചക്ക് സഹായിക്കുമെന്നും അതുവഴി ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചക്ക് ഇടയാക്കുമെന്നുമാണ് ഐ.എം.എഫ് പ്രതീക്ഷിക്കുന്നത്. ലോക സമ്പദ് വ്യവസ്ഥ ഈ വര്‍ഷവും അടുത്ത വർഷവും മൂന്നു ശതമാനം വളര്‍ച്ച നേടുമെന്നും ഐ.എം.എഫ് പറഞ്ഞു.
കഴിഞ്ഞ വർഷം 3.5 ശതമാനമായിരുന്നു ലോക സാമ്പത്തിക വളര്‍ച്ച. ഈ വർഷം ആഗോള തലത്തിൽ പണപ്പെരുപ്പം ശരാശരി 6.8 ശതമാനമായി കുറയും. കഴിഞ്ഞ വര്‍ഷം ഇത് 8.7 ശതമാനമായിരുന്നു. കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കുകള്‍ ഉയര്‍ത്തിയതിെൻറയും ജിയോപൊളിറ്റിക്കല്‍ സംഘര്‍ഷങ്ങള്‍ തുടരുന്നതിെൻറയും പശ്ചാത്തലത്തില്‍ ലോകം ഇപ്പോഴും വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നതെന്നും ഐ.എം.എഫ് റിപ്പോര്‍ട്ട് പറഞ്ഞു.
അതേസമയം സൗദി അറേബ്യയിൽ 2030 ഓടെ ടൂറിസം രംഗത്ത് 16 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ടൂറിസം മന്ത്രാലയത്തിന് പദ്ധതിയുള്ളതായി മാനവശേഷി വികസനകാര്യങ്ങൾക്കുള്ള മന്ത്രാലയ അണ്ടർ സെക്രട്ടറി മുഹമ്മദ് ബശ്നാഖ് പറഞ്ഞു. 2020 ൽ ടൂറിസം മന്ത്രാലയം ആരംഭിച്ച പരിശീലന പരിപാടിയിലൂടെ മൂന്നു വർഷത്തിനിടെ അഞ്ചു ലക്ഷം സൗദി പൗരന്മാർക്ക് പരിശീലനം ലഭ്യമാക്കി.
പദ്ധതിയുടെ ഭാഗമായി 90 ലേറെ പരിശീലന പദ്ധതികൾ നടപ്പാക്കുന്നുണ്ട്. കഴിഞ്ഞ വർഷം ടൂറിസം മേഖലയിലെ 198 ഉന്നത ജീവനക്കാർ എക്സിക്യൂട്ടീവ് മാസ്റ്റേഴ്സ് പ്രോഗ്രാം നേടി. ടൂറിസം മേഖലയിലെ സ്വദേശിവല്ക്കരണം തൊഴിലുകൾ മെച്ചപ്പെടുത്തുന്നതിലൂടെയും ഉന്നത തസ്തികകളിൽനിന്നും ആരംഭിക്കണമെന്ന് മന്ത്രാലയം വിശ്വസിക്കുന്നു. ഉന്നത തസ്തികകളിൽ ജോലി ചെയ്യാൻ സൗദികൾ യോഗ്യരാണെന്നും മുഹമ്മദ് ബശ്നാഖ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ