
റിയാദ്: സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ ഇജാസ് ഖാൻ ബുറൈദ ഇൗത്തപ്പഴമേള സന്ദർശിച്ചു. മേള നടക്കുന്ന നഗരത്തിലെത്തിയ അംബാസഡർ ലേലം നടക്കുന്ന വേദി, അനുബന്ധ പ്രവർത്തനങ്ങൾ, വിവിധ പരപാടികൾ, വാങ്ങൽ-വിൽപന പ്രവർത്തനങ്ങൾ, വിപണിയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഈത്തപ്പഴങ്ങളുടെ അളവ് എന്നിവ അദ്ദേഹം വീക്ഷിച്ചു.
മേളയുടെ പ്രവർത്തനങ്ങൾ സംഘാടകർ അംബാസഡർക്ക് വിശദീകരിച്ചുകൊടുത്തു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെയും ഉൾപ്പെടുത്തി മേളയിലൊരുക്കിയ പരിപാടികളെയും പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ഒരു പ്രധാന ഭക്ഷ്യ, സാമ്പത്തിക, കാർഷിക പരിപാടിയായി ബുറൈദ ഇൗത്തപ്പഴ മേളയെ വിശേഷിപ്പിച്ചു.
ഖസീം മേഖല പരിസ്ഥിതി-ജല-കൃഷി മന്ത്രാലയ ശാഖയാണ് ബുറൈദ ഈത്തപ്പഴ മേള സംഘടിപ്പിക്കുന്നത്. ഒരോ വർഷവും നടക്കുന്ന മേള രാജ്യത്തെ ഏറ്റവും വലിയ ഈത്തപ്പഴ മേളകളിലൊന്നാണ്. ടൺ കണക്കിന് വിവിധയിനം ഈത്തപ്പഴമാണ് മേളയിലെത്തുകയും വിൽപന നടത്തുകയും ചെയ്യുന്നത്. നിരവധി യുവതീയുവാക്കൾ, കരകൗശലത്തൊഴിലാളികൾ, ഗാർഹികോൽപ്പന്ന നിർമാതാക്കൾ എന്നിവരുടെ പങ്കാളിത്തത്തോടെ വിവിധ പരിപാടികളും സ്റ്റാളുകളും മേളയിൽ ഒരുക്കിയിട്ടുണ്ട്.
Read Also - വിമാന സര്‍വീസ് വൈകിയാല്‍ നഷ്ടപരിഹാരം, 200 ശതമാനം വരെ നഷ്ടപരിഹാരം നല്‍കാനും പുതിയ നിയമം
വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ കുവൈത്തില്‍
കുവൈത്ത് സിറ്റി: ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ കുവൈത്തിലെത്തി. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് മന്ത്രി കുവൈത്തിലെത്തിയത്.
ബുധനാഴ്ച രാവിലെ കുവൈത്തിലെത്തിയ മുരളീധരനെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സൈ്വകയും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഇന്ത്യന്‍ എംബസിയില്‍ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ അദ്ദേഹം ധീര ജവാന്മാരുടെ സ്മരണയ്ക്കായി സ്ഥാപിച്ച ശിലാഫലകം അനാച്ഛാദനം ചെയ്തു. ഇന്ത്യന്‍ നഴ്‌സസ് ഫെഡറേഷന്‍ ഓഫ് കുവൈത്ത് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം നഴ്‌സുമാര്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഇന്ത്യന്‍ കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പ് പ്രതിനിധികളുമായും അദ്ദേഹം ചര്‍ച്ച നടത്തി.
ഇന്ത്യ-കുവൈത്ത് സൗഹൃദം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി തുടരുന്ന ഉന്നതതല സന്ദര്‍ശനങ്ങളുടെ ഭാഗമായാണ് വി മുരളീധരന്റെ സന്ദര്‍ശനം. കുവൈത്ത് മന്ത്രിമാരുമായും വിശിഷ്ട വ്യക്തികളുമായും അദ്ദേഹം ചര്‍ച്ചകള്‍ നടത്തും. ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ്, സാമൂഹിക സേവനം എന്നീ മേഖലകളില്‍ കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരെ അദ്ദേഹം അഭിസംബോധന ചെയ്യും. പ്രാദേശികവും അന്തര്‍ദേശീയവുമായ വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ