
മനാമ: മലയാളി ബഹ്‌റൈനില്‍ മരിച്ചു. ബഹ്‌റൈനിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്ന പത്തനംതിട്ട ഉതിമൂട് താഴയില്‍ കുടുംബാംഗം ഏബ്രഹാം ടി വര്‍ഗീസ് (54) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ലീന ഏബ്രഹാം സല്‍മാനിയ മെഡിക്കല്‍ കോളേജില്‍ നഴ്‌സാണ്. മക്കള്‍: അഖില്‍ ഏബ്രഹാം, അക്‌സ ഏബ്രഹാം.
Read Also - പ്രവാസി മലയാളി ഒമാനില്‍ നിര്യാതനായി
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ച ഇന്ത്യന്‍ ദമ്പതികളുടെയും മക്കളുടെയും മൃതദേഹങ്ങള്‍ ഖബറടക്കി
റിയാദ് സൗദി അറേബ്യയിലെ റിയാദില്‍ കഴിഞ്ഞ മാസം 25ന് ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച ആന്ധ്രാപ്രദേശ് സ്വദേശികളായ യുവ ദമ്പതികളുടെയും രണ്ട് മക്കളുടെയും മൃതദേഹങ്ങള്‍ ഖബറടക്കി. കുവൈത്തില്‍ നിന്ന് ഉംറ നിര്‍വഹിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികളായ ഗൗസ് ദാന്തു (35), ഭാര്യ തബ്‌റാക് സര്‍വര്‍ (31), മക്കളായ മുഹമ്മദ് ദാമില്‍ ഗൗസ് (രണ്ട്), മുഹമ്മദ് ഈഹാന്‍ ഗൗസ് (നാല്) എന്നിവരുടെ മൃതദേഹങ്ങളാണ് വെള്ളിയാഴ്ച നസീമിലെ ഹയ്യുല്‍ സലാം മഖ്ബറയില്‍ ഖബറടക്കിയത്.
എക്‌സിറ്റ് 15ലെ അല്‍രാജ്ഹി പള്ളിയിലാണ് മയ്യിത്ത് നമസ്‌കാരം നിര്‍വ്വഹിച്ചത്. ഓഗസ്റ്റ് 25ന് പുലര്‍ച്ചെ ആറു മണിക്കാണ് അപകടം ഉണ്ടായത്. റിയാദ് നഗരത്തിന് കിഴക്ക് തുമാമയിലെ ഹഫ്‌ന-തുവൈഖ് റോഡില്‍ ഇവര്‍ സഞ്ചരിച്ച ഫോര്‍ഡ് കാറും സൗദി പൗരന്‍ ഓടിച്ച ട്രെയ്‌ലറും കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു. പൂര്‍ണമായും കത്തിയ കാറിനുള്ളില്‍ നാലുപേരും മരിച്ചു. കത്തിക്കരിഞ്ഞ് തിരിച്ചറിയാന്‍ കഴിയാത്ത വിധമായിരുന്നു മൃതദേഹങ്ങള്‍. . മൃതദേഹങ്ങൾ റിയാദിൽനിന്ന് 100 കിലോമീറ്ററകലെ റുമാ ജനറൽ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്. ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ