
റിയാദ്: സൗദി അറേബ്യയില്‍ സാമൂഹിക മാധ്യമത്തിലൂടെ പ്രവാചകനിന്ദ നടത്തിയ യുവതിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് യുവതി ആവര്‍ത്തിച്ച് പ്രവാചകനിന്ദ നടത്തിയത്.
സംഭവത്തില്‍ ചോദ്യം ചെയ്യുന്നതിന് വേണ്ടി യുവതിയെ മീഡിയ റെഗുലേറ്ററി അതോറിറ്റി വിളിപ്പിച്ചു. അന്വേഷണം പൂര്‍ത്തിയാക്കി യുവതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് അതോറിറ്റി അറിയിച്ചു. പ്രവാചകനെയും പ്രവാചക പത്‌നി ഖദീജയെയും അപകീര്‍ത്തിപ്പെടുത്ത സന്ദേശങ്ങളും വീഡിയോയുമാണ് യുവതി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പ്രചരിപ്പിച്ചത്. സൗദി അറേബ്യയില്‍ പ്രവാചകനിന്ദ നടത്തുന്നവര്‍ക്ക് അഞ്ചു വര്‍ഷം തടവും 30 ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ.
Read Also - 92-ൽ പ്ലംബിങ് ജോലിക്ക് വന്നു, പിന്നെ പോയില്ല; വീട്ടുകാരും കയ്യൊഴിഞ്ഞതോടെ പ്രവാസിയെ നാട്ടിലെത്തിക്കാൻ ശ്രമം
തൊഴിലിടങ്ങളിലെ പീഡനം; കനത്ത ശിക്ഷ, അഞ്ചു വര്‍ഷം തടവും 66 ലക്ഷം രൂപ വരെ പിഴയും
റിയാദ്: ജോലിസ്ഥലങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അഭയകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ പീഡനത്തിന് കടുത്ത ശിക്ഷ നല്‍കാന്‍ സൗദി അറേബ്യ. അഞ്ചു വര്‍ഷം വരെ തടവോ പരമാവധി 300,000 റിയാലോ (66 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) ആണ് ശിക്ഷയായി ലഭിക്കുക. ചില സാഹചര്യങ്ങളില്‍ തടവുശിക്ഷയും പിഴയും ഒരുമിച്ചും ലഭിക്കാം.
പൊതു, സ്വകാര്യ മേഖലകളിലെ തൊഴിലിടങ്ങളില്‍ പീഡനം തടയുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട യൂണിറ്റുകളോട് സൗദി പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പീഡത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെട്ട ഏജന്‍സികളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി.
ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുവാനും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി സൗദിയില്‍ സമീപ കാലത്ത് ശക്തമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ലൈംഗിക പീഡനത്തിന് അഞ്ചു വര്‍ഷം വരെ തടവും പരമാവധി 300,000 റിയാല്‍ പിഴയും ശിക്ഷ നല്‍കുന്ന നിയമത്തിന് 2018ല്‍ സൗദി അറേബ്യ അംഗീകാരം നല്‍കിയിരുന്നു. ലൈംഗികാതിക്രമം നേരിടുന്ന വ്യക്തി നിയമപരമായി പരാതി നല്‍കിയില്ലെങ്കിലും ശിക്ഷയില്‍ മാറ്റം വരുത്താനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. പീഡന കേസില്‍ മൂന്ന് വര്‍ഷം തടവും ഒരു ലക്ഷം റിയാല്‍ പിഴയും അല്ലെങ്കില്‍ ഇവ രണ്ടും ഒന്നിച്ചോ അനുഭവിക്കണം. എന്നാല്‍ ലൈംഗികാതിക്രമം നേരിടുന്നത് കൊച്ചു കുട്ടിയോ, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വ്യക്തിയോ ആല്ലെങ്കില്‍ ഉറങ്ങുമ്പോഴോ അബോധാവസ്ഥയിലോ ആണ് പീഡനത്തിന് വിധേയയാകുന്നത് എങ്കിലോ അഞ്ച് വര്‍ഷം വരെ തടവും പരമാവധി മൂന്ന് ലക്ഷംവരെ പിഴയൊ അല്ലെങ്കില്‍ ഇവ രണ്ടും ഒന്നിച്ചോ ആണ് ശിക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ