
ദുബൈ: മലയാളിയായ മുങ്ങല്‍ വിദഗ്ധനെ യുഎഇയിലെ ഫുജൈറ കടലില്‍ കാണാതായി. തൃശൂര്‍ അടാട്ട് സ്വദേശി അനില്‍ സെബാസ്റ്റ്യനെയാണ് (32) കടലില്‍ കാണാതായത്.
പത്ത് വര്‍ഷത്തിലേറെയായി ഡൈവിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന അനില്‍, ഇന്ത്യയിലെ മികച്ച മുങ്ങല്‍ വിദഗ്ധരില്‍ ഒരാളാണ്. കപ്പലിന്റെ അടിത്തട്ട് വൃത്തിയാക്കുന്ന ജോലിക്കിടെയാണ് അനിലിനെ കാണാതായത്. കടലില്‍ നങ്കൂരമിടുന്ന കപ്പലുകളുടെ അടിത്തട്ടിന്റെ (ഹള്‍) ഉള്ളില്‍ കയറി വൃത്തിയാക്കുന്ന അതിസാഹസികമായ ജോലിയില്‍ സൂപ്പര്‍വൈസറായിരുന്നു ഇദ്ദേഹം.
ഞായറാഴ്ചയാണ് അനില്‍ കപ്പിലിന്റെ ഹള്ളില്‍ കയറിയത്. കൂടെ ജോലിക്കുണ്ടായിരുന്നവര്‍ക്ക് പ്രവൃത്തി പരിചയം കുറവായത് കൊണ്ട് അനില്‍ തന്നെ ജോലി ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ നിശ്ചിത സമയത്തിന് ശേഷവും മുകളിലേക്ക് അനില്‍ തിരിച്ചെത്താത്തത് കൊണ്ട് കപ്പല്‍ അധികൃതര്‍ ഫുജൈറ പൊലീസിന്റെ സഹായം തേടുകയായിരുന്നു. പൊലീസിലെ മുങ്ങല്‍ വിദഗ്ധരും ഫുജൈറ കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് തെരച്ചില്‍ ആരംഭിച്ചു. ഭാര്യ ടെസിയ്ക്കും നാലു വയസ്സുകാരി മകള്‍ക്കുമൊപ്പമാണ് അനില്‍ ഫുജൈറയില്‍ താമസിക്കുന്നത്.
Read Also - ആഭ്യന്തര സംഘര്‍ഷം; ഈ രാജ്യത്തേക്കുള്ള യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി യുഎഇ
കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് പ്രവാസി മലയാളി യുവാവ് മരിച്ചു
റിയാദ്: സൗദി മധ്യപ്രവിശ്യയിൽ റിയാദിൽനിന്ന് 150 കിലോമീറ്ററകലെ ഹുത്ത ബനീ തമീമിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു മലയാളി യുവാവിന് പരിക്കേറ്റു. കൊല്ലം ശാസ്താംകോട്ട കുമരംചിറ കോട്ടക്കാട്ടുമുക്ക് സ്വദേശി വലിയ വീട്ടിൽ മുഹമ്മദ് കുഞ്ഞിയുടെയും ലൈല ബീവിയുടെയും മകൻ മുഹമ്മദ് റാശിദ് (27) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നാട്ടുകാരൻ നാസിം പെരുവയലിനെ പരിക്കുകളോടെ ഹുത്ത ബനീ തമീം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ (ശനിയാഴ്ച) രാത്രി ഒമ്പതിനാണ് സംഭവം.
ഹുത്ത ബനീ തമീമിന് അടുത്തുള്ള ഹരീഖ് പട്ടണത്തിൽ നിന്ന് റിയാദിലെ അൽഹൈയിറിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഹരീഖിൽനിന്ന് 55 കിലോമീറ്റർ പിന്നിട്ട് വിജനമായ സ്ഥലത്താണ് കാർ മറിഞ്ഞത്. മരിച്ച മുഹമ്മദ് റാശിദ് അവിവാഹിതനാണ്. സഹോദരങ്ങളായ ജിഷാർ, റിയാസ് എന്നിവർ ഹരീഖിൽ ജോലി ചെയ്യുന്നു. ഏക സഹോദരി: റജീന. പിതാവ് മുഹമ്മദ് കുഞ്ഞി ദീർഘകാലം റിയാദിൽ പ്രവാസിയായിരുന്നു. മുഹമ്മദ് റാശിദ് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) സജീവ പ്രവർത്തകനാണ്. മൃതദേഹവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിക്കാൻ ഹുത്ത ബനീ തമീം കെ.എം.സി.സി പ്രവർത്തകരും റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂരും ഒ.ഐ.സി.സി പ്രവർത്തകൻ നാസർ ലെയ്സും രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ