പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

Published : Sep 05, 2023, 10:23 PM ISTUpdated : Sep 05, 2023, 10:25 PM IST
പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

Synopsis

ഞായറാഴ്ച മുതല്‍ ഫോണില്‍ വിളിച്ചിട്ട് ലഭിക്കാത്തത് കാരണം നാട്ടില്‍ നിന്ന് ബന്ധുക്കള്‍ വിവരം ബഹ്‌റൈനിലുള്ള സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു.

മനാമ: ബഹ്‌റൈനില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പൊന്നാനി തിരൂര്‍ പടിഞ്ഞാറക്കര സ്വദേശി കോലന്‍ഞാട്ടു വേലായുധന്‍ ജയനെ(46) ആണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചെറുകിട പലചരക്ക് കച്ചവടം നടത്തി വന്നിരുന്ന ഇദ്ദേഹത്തെ ഞായറാഴ്ച മുതല്‍ ഫോണില്‍ വിളിച്ചിട്ട് ലഭിക്കാത്തത് കാരണം നാട്ടില്‍ നിന്ന് ബന്ധുക്കള്‍ വിവരം ബഹ്‌റൈനിലുള്ള സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷമത്തില്‍ കടയുടെ ഷട്ടര്‍ തുറന്ന നിലയില്‍ ആയിരുന്നെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സമീപവാസികള്‍ നിലവിലെ താമസസ്ഥലത്ത് നോക്കിയെങ്കിലും കണ്ടെത്താനായില്ല.

ഇതോടെ സ്‌പോണ്‍സര്‍ പൊലീസില്‍ പരാതി നല്‍കി. പിന്നീട് ഇദ്ദേഹം മുമ്പ് കുടുംബസമേതം താമസിച്ചിരുന്ന ഫ്‌ലാറ്റിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. ഭാര്യ അമൃതയും മകനും ഇപ്പോള്‍ നാട്ടിലാണ്. ബഹ്‌റൈന് കേരള സോഷ്യല്‍ ഫോറം ഹെല്‍പ്പ് ലൈനും സ്‌പോണ്‍സറും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നു. 

Read Also -  നാട്ടിലെ ഡ്രൈവിങ് ലൈസന്‍സുണ്ടോ? യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സിന് നേരിട്ട് അപേക്ഷിക്കാം

അവധി കഴിഞ്ഞെത്തി രണ്ടാം ദിനം പ്രവാസി മലയാളി മരിച്ചു

റിയാദ്: അവധികഴിഞ്ഞ് നാട്ടിൽനിന്ന് റിയാദിലെത്തി രണ്ടാംദിനം മലയാളി നിര്യാതനായി. കൊല്ലം കടപ്പാക്കട ശാസ്ത്രി ജങ്ഷൻ പൂലച്ചിറ വയലിൽ വീട്ടിൽ സതീഷ് കുമാർ (51) ആണ് റിയാദിലെ അൽഖലീജ് ഡിസ്ട്രിക്റ്റിലെ താമസസ്ഥലത്ത് മരിച്ചത്.

നാട്ടിൽ നിന്ന് വെള്ളിയാഴ്ച രാത്രി 10 മണിക്കാണ് റിയാദിൽ തിരിച്ചെത്തിയത്. 12 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം ഹൗസ് ഡ്രൈവറായാണ് ജോലി ചെയ്തിരുന്നത്. പിതാവ്: പരേതനായ കൃഷ്ണൻ കുട്ടി, മാതാവ്: കൃഷ്ണമ്മ, ഭാര്യ: ജനനി നിർമല, മക്കൾ: കാവ്യ, കൃഷ്ണ. മൃതദേഹം നാട്ടിൽ അയക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ജനറൽ കൺവീനർ ഷറഫു പുളിക്കൽ, ജാഫർ വീമ്പൂർ, ഹനീഫ മുതുവല്ലൂർ എന്നിവർ രംഗത്തുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം