വേശ്യാവൃത്തിയിലേര്‍പ്പെട്ട മൂന്ന് സംഘങ്ങള്‍ പിടിയില്‍; അറസ്റ്റിലായത് 19 പ്രവാസികള്‍

Published : Sep 05, 2023, 10:06 PM IST
വേശ്യാവൃത്തിയിലേര്‍പ്പെട്ട മൂന്ന് സംഘങ്ങള്‍ പിടിയില്‍; അറസ്റ്റിലായത് 19 പ്രവാസികള്‍

Synopsis

ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ ആകെ  19 പ്രവാസികളാണ് പിടിയിലായത്. ഇതില്‍ എല്ലാവരും ഏഷ്യന്‍ രാജ്യക്കാരാണ്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ട മൂന്ന് ശൃംഖലകള്‍ കുടുങ്ങി. വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുകയും സോഷ്യല്‍ മീഡിയ വഴി ഇത് പ്രചരിപ്പിക്കുകയും ചെയ്ത സംഘങ്ങളാണ് പിടിയിലായത്.

ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ ആകെ  19 പ്രവാസികളാണ് പിടിയിലായത്. ഇതില്‍ എല്ലാവരും ഏഷ്യന്‍ രാജ്യക്കാരാണ്. പുരുഷന്മാരും സ്ത്രീകളും അറസ്റ്റിലായവരില്‍പ്പെടുന്നു. പരിശോധനയില്‍ വേശ്യവൃത്തി പ്രചരിപ്പിക്കാന്‍ ഇവര്‍ ഉപയോഗിച്ച നിരവധി സ്മാര്‍ട്ട്‌ഫോണുകളും മറ്റ് ഉപകരണങ്ങളും  പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കളും പ്രതികളെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

Read Also- മൈനകളും കാക്കകളും ഭീഷണിയാകുന്നു; തുരത്താനുള്ള രണ്ടാം ഘട്ട ക്യാമ്പയിന്‍ ഇന്ന് മുതല്‍

അതേസമയം കുവൈത്തില്‍ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുകയാണ്. റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 104 പേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഫർവാനിയ, അൽ അഹമ്മദി, ക്യാപിറ്റൽ പ്രദേശങ്ങളിൽ റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. 

 ഹോട്ടലുകളിൽ നടന്നുകൊണ്ടിരിക്കുന്ന പരിശോധന ക്യാമ്പയിനുകളിൽ റെസിഡൻസി നിയമം ലംഘിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. അബു ഹലീഫ ഏരിയയിൽ പ്രാദേശിക മദ്യം വിൽപ്പന നടത്തിയ ഒരു ഏഷ്യൻ സ്വദേശിയെയും സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽനിന്ന് 70 കുപ്പി തദ്ദേശീയമായി നിർമിച്ച മദ്യം പിടിച്ചെ‌ടുത്തു. അറസ്റ്റിലായ എല്ലാവരെയും തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തിരുന്നു.

Read Also - ഫിലിപ്പിനോ കാമുകിയെ പ്രവാസി ഇന്ത്യക്കാരന്‍ കുത്തിക്കൊലപ്പെടുത്തി

വ്യാജ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ്; വനിത ഡോക്ടറെ പുറത്താക്കി, വന്‍തുക പിഴ 

കുവൈത്ത് സിറ്റി: കുവൈത്തില്‍ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് വ്യാജമായി ചമച്ചതിന് വനിതാ ഡോക്ടറെ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് പിരിച്ചുവിടണമെന്ന് ഉത്തരവിട്ട് കോടതി. സ്വദേശിയായ ഡോക്ടര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ചതിന് 300,000 കുവൈത്തി ദിനാർ പിഴയും ചുമത്തിയിട്ടുണ്ട്. 

യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കുകയും ആറ് വർഷം ഡോക്ടറായി ജോലി ചെയ്ത് അർഹിക്കാത്ത ശമ്പളം വാങ്ങുകയും ചെയ്തുവെന്നതാണ് കുവൈത്തി ഡോക്ടർക്കെതിരെ ചുമത്തിയ കുറ്റം. പൊതുമേഖലാ ജീവനക്കാരി എന്ന നിലയിൽ, സിവിൽ സർവീസ് കമ്മീഷനിൽ (സിഎസ്‌സി) വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച് അനധികൃതമായി പൊതുപണം കൈപ്പറ്റിയെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ കുറ്റം ചുമത്തിയത്. വ്യാജ രേഖയുടെ അടിസ്ഥാനത്തിൽ ആകെ 150,000 കുവൈത്തി ദിനാറാണ് ഇവർ ശമ്പളമായി കൈപ്പറ്റിയത്.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം