മലയാളി വിദ്യാര്‍ത്ഥി യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍

Published : Oct 23, 2023, 06:11 PM ISTUpdated : Oct 23, 2023, 06:14 PM IST
മലയാളി വിദ്യാര്‍ത്ഥി യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍

Synopsis

തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മൃതദേഹം കെട്ടിടത്തിന് താഴെ കണ്ടെത്തിയത്.

അജ്മാന്‍: മലയാളി വിദ്യാര്‍ത്ഥി യുഎഇയിലെ അജ്മാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി റൂബന്‍ പൗലോസിനെ (സച്ചു 17) ആണ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മൃതദേഹം കെട്ടിടത്തിന് താഴെ കണ്ടെത്തിയത്. അജ്മാന്‍ ഗ്ലോബല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. ചേംബര്‍ ഓഫ് കൊമേഴ്‌സിന് അടുത്ത് ആറുനില കെട്ടിടത്തിലെ ആറാം നിലയില്‍ നിന്നാണ് വീണത്. അജ്മാനില്‍ സംരംഭകനായ പൗലോജ് ജോര്‍ജാണ് പിതാവ്. ദുബൈ അല്‍ തവാറില്‍ നഴ്‌സായ ആശാ പൗലോസാണ് മാതാവ്. സഹോദരിമാര്‍: രൂത്ത് സൂസന്‍ പൗലോസ്, റുബീന സൂസന്‍ പൗലോസ് കെട്ടിടത്തില്‍ നിന്ന് എങ്ങനെയാണ് വീണതെന്ന കാര്യം വ്യക്തമല്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. 

Read Also-  താമസസ്ഥലത്ത് പ്രവാസി മലയാളി സാമൂഹിക പ്രവർത്തകൻ മരിച്ച നിലയിൽ

സന്ദര്‍ശകവിസ നയത്തില്‍ വന്‍ മാറ്റം, മൂന്ന് മാസത്തെ  വിസിറ്റ് വിസ നിര്‍ത്തിയതായി റിപ്പോര്‍ട്ട്

ദുബൈ: യുഎഇയില്‍ മൂന്ന് മാസത്തെ സന്ദര്‍ശക വിസകള്‍ നല്‍കുന്നത് നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. മൂന്ന് മാസത്തെ വിസിറ്റ് വിസകള്‍ ഇനി ലഭ്യമല്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) കോള്‍ സെന്റര്‍ എക്‌സിക്യൂട്ടീവിനെ ഉദ്ധരിച്ച് 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.  

മൂന്ന് മാസത്തെ എന്‍ട്രി പെര്‍മിറ്റ് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വരെ ലഭ്യമായിരുന്നെങ്കിലും ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുന്നു. സന്ദര്‍ശകര്‍ക്ക് ഇനി മുതല്‍ 30 അല്ലെങ്കില്‍ 60 ദിവസത്തെ വിസയിലാകും യുഎഇയില്‍ പ്രവേശിക്കാനാകുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെര്‍മിറ്റുകള്‍ നല്‍കാന്‍ ഉപയോഗിക്കുന്ന പോര്‍ട്ടലില്‍ മൂന്ന് മാസത്തെ വിസിറ്റ് വിസക്ക് അപേക്ഷിക്കാനുള്ള ഓപ്ഷന്‍ ഇപ്പോള്‍ ലഭ്യമല്ലെന്ന് ട്രാവല്‍ ഏജന്റുമാരും അറിയിച്ചു. കൊവിഡ് 19 വ്യാപകമായതോടെ മൂന്ന് മാസത്തെ സന്ദര്‍ശക വിസ നിര്‍ത്തലാക്കി പകരം 60 ദിവസത്തെ വിസയാക്കിയിരുന്നു. മേയില്‍ മൂന്ന് മാസത്തെ വിസ ലെഷര്‍ വിസയായി വീണ്ടും ലഭ്യമാക്കുകയായിരുന്നു.

അതേസമയം ദുബൈയില്‍ താമസിക്കുന്നവരുടെ ഫസ്റ്റ് ഡിഗ്രി ബന്ധുക്കളായ സന്ദര്‍ശകര്‍ക്ക് 90 ദിവസത്തെ വിസ നല്‍കുന്നതായി ആമെറിലെ ഒരു കോള്‍ സന്റര്‍ എക്‌സിക്യൂട്ടീവ് സ്ഥിരീകരിച്ചു. താമസക്കാര്‍ക്ക് അവരുടെ മാതാപിതാക്കളെയോ ബന്ധുക്കളെയോ മൂന്ന് മാസത്തെ പദ്ധതിയില്‍ കൊണ്ടുവരാം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫുജൈറയിൽ താൽക്കാലിക ഗതാഗത നിയന്ത്രണം, രണ്ട് ദിവസം റോഡ് അടച്ചിടുമെന്ന് അറിയിപ്പുമായി പൊലീസ്
മോശം കാലാവസ്ഥ, സമയക്രമത്തിൽ മാറ്റം വരുത്തുമെന്ന് എയർലൈൻ; കുവൈത്ത് എയർവേയ്‌സ് വിമാനങ്ങൾ വഴിതിരിച്ചുവിടും