സംഗീത തപസ്യയുമായി മസ്കറ്റിൽ മൂന്നു പതിറ്റാണ്ട്; മുപ്പതാം വാർഷിക ആഘോഷങ്ങളുടെ നിറവിൽ മെലഡി മ്യൂസിക് സെന്‍റര്‍

Published : Sep 01, 2023, 02:59 PM IST
സംഗീത തപസ്യയുമായി മസ്കറ്റിൽ  മൂന്നു പതിറ്റാണ്ട്; മുപ്പതാം വാർഷിക ആഘോഷങ്ങളുടെ നിറവിൽ  മെലഡി മ്യൂസിക് സെന്‍റര്‍

Synopsis

മെലഡി മ്യൂസിക് സെന്ററിൽ നിന്നും വിവിധ  സംഗീത വാദ്യോപകരങ്ങളിൽ  പരിശീലനം പൂർത്തിയാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ മണ്ഡലങ്ങളിൽ പ്രവർത്തിച്ചു വരുന്നവരെയും നിലവിൽ മെലഡി മ്യൂസിക് സെന്ററിൽ പരിശീലനം ലഭിച്ചുകൊണ്ടിരിക്കുന്നതുമായ സംഗീത വിദ്യാര്‍ത്ഥികളെയും ഉൾപ്പെടുത്തിയാണ് വിവിധ പരിപാടികൾ അരങ്ങേറുക.

മസ്കറ്റ്: സംഗീത രംഗത്ത് മെലഡി മ്യൂസിക് സെന്റർ മസ്കറ്റിൽ മൂന്ന് പതിറ്റാണ്ട് പിന്നിടുന്നു. മുപ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ സംഗീത പരിപാടികളാണ് മെലഡി മ്യൂസിക് സെന്റർ ആസൂത്രണം ചെയ്തിട്ടുള്ളത്. വിവിധ സംഗീത വാദ്യോപകരങ്ങൾക്കായി 1993  മുതൽ മസ്കറ്റിൽ ശാസ്ത്രീയമായ പരിശീലന  പാഠ്യപദ്ധതികൾ നടത്തി വന്നിരുന്ന മെലഡി മ്യൂസിക് സെന്ററിലെ പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പുരോഗമിച്ചു വരുന്നതെന്ന് കൺവീനർ കെവിൻ ജോൺ  വാർത്താ കുറിപ്പിൽ അറിയിച്ചു.

മെലഡി മ്യൂസിക് സെന്ററിൽ നിന്നും വിവിധ  സംഗീത വാദ്യോപകരങ്ങളിൽ  പരിശീലനം പൂർത്തിയാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ മണ്ഡലങ്ങളിൽ പ്രവർത്തിച്ചു വരുന്നവരെയും നിലവിൽ മെലഡി മ്യൂസിക് സെന്ററിൽ പരിശീലനം ലഭിച്ചുകൊണ്ടിരിക്കുന്നതുമായ സംഗീത വിദ്യാര്‍ത്ഥികളെയും ഉൾപ്പെടുത്തിയാണ് വിവിധ പരിപാടികൾ അരങ്ങേറുക. പ്രശസ്തരായ സംഗീത ഉപകരണ വിദഗ്‌ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ശിൽപ്പ ശാലകൾ, സംഗീത പ്രദർശനങ്ങൾ . സെമിനാറുകൾ, പരമ്പരാഗത പ്രാദേശിക സംഗീത പ്രദർശനങ്ങൾ തുടങ്ങിയ പ്രധാന പരിപാടികൾ ആണ് ക്രമീകരിച്ചിരിക്കുന്നത്.

മുപ്പതു വര്‍ഷം പിന്നിടുമ്പോൾ  മുതിർന്നവർ ഉൾപ്പെടെ പതിനായിരത്തോളം പേർ മെലഡി മ്യൂസിക് സെന്ററിൽ നിന്നും വിവിധ സംഗീത ഉപകരണങ്ങളിൽ പരിശീലനം നേടിയിട്ടുണ്ടെന്ന് മെലഡി മ്യൂസിക് സെനറ്റർ മാനേജിങ് ഡയറക്ടർ ബിജി ഈപ്പൻ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പിയാനോ, കീബോർഡ്, വയലിൻ, ഗിറ്റാർ, ഡ്രം കിറ്റ്, ക്ലാസിക്കൽ, ജാസ്, റോക്ക് & പോപ്പ് സംഗീതം തുടങ്ങിയ പാശ്ചാത്യ സംഗീത വിഷയങ്ങളിലാണ്  പ്രധാനമായും മെലഡി മ്യൂസിക് സെന്ററിൽ പരിശീലനം നടന്നു വരുന്നത്.

സംഗീതം, നാടകം, സംയോജിത കലകൾ, ഇംഗ്ലീഷ് ഭാഷ എന്നിവ ഉൾക്കൊള്ളുന്ന ആശയവിനിമയ, പ്രകടന കഴിവുകൾ വിലയിരുത്തുന്ന, പ്രമുഖ അന്താരാഷ്ട്ര പരീക്ഷാ ബോർഡും, 1872-ൽ സ്ഥാപിതവൂമായ ലണ്ടനിലെ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക് അംഗീകരിച്ചിട്ടുമുള്ള സംഗീത സിലബസ്സ് അനുസരിച്ചുള്ള പരിശീലനമാണ് മെലഡി മ്യൂസിക്  സെന്റർ തുടർന്ന് വരുന്നതും. മെലഡി മ്യൂസിക് സെന്ററിന്റെ മസ്‌കറ്റിലെ തുടക്കം മുതൽക്കു തന്നെ വളരെ ശാസ്ത്രീയമായി തന്നെയാണ് സംഗീതത്തിൽ പരിശീലനം നൽകി വരുന്നത്. ലണ്ടനിലെ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്  വർഷത്തിൽ രണ്ടു തവണ നടത്തി വരുന്ന മ്യൂസിക് തിയറിയിലും  പ്രാക്ടിക്കൽ പരീക്ഷയിലും മെലഡി മ്യൂസിക് സെന്ററിലെ വിദ്യാർഥികൾ മികച്ച പ്രകടനങ്ങളാണ് കാഴ്ച വെച്ചിട്ടുള്ളത്.

എല്ലാ വർഷവും നടത്തിവരാറുള്ളതുപോലെ  ഈ വര്‍ഷം ജൂലൈയിലും  ലണ്ടനിലെ ട്രിനിറ്റി കോളേജ് നടത്തിയ മ്യൂസിക് തിയറിയിലും ഡിജിറ്റൽ പ്രാക്ടിക്കൽ പരീക്ഷയിലും വളരെ നല്ല വിജയമാണ് മെലഡി സെന്ററിലെ വിദ്യാർഥികൾ നേടിയത്. കീബോർഡ്, വയലിൻ, ഗിറ്റാർ, ഡ്രം കിറ്റ് തുടങ്ങിയ ഉപകരണങ്ങളിൽ വിദ്യാർഥികൾ മികവ് തെളിയിക്കുകയും ചെയ്തു. കോവിഡ് വ്യാപനമുണ്ടായ ശേഷം 8 ഡിജിറ്റൽ പരീക്ഷകൾ മെലഡി മ്യൂസിക് സെന്‍റർ നടത്തിയിട്ടുണ്ട്. എട്ടാമത് ഡിജിറ്റൽ പ്രാക്ടിക്കൽ, തിയറി പരീക്ഷയെഴുതിയ 72 കുട്ടികളിൽ 48 പേർ ഡിസ്റ്റിങ്ഷനും 17 വിദ്യാർഥികൾ മെറിറ്റും നേടികൊണ്ട് ഉജ്ജല വിജയം കരസ്ഥമാക്കി. എ.ടി.സി.എൽ, എൽ.ടി.സി.എൽ, എഫ്.ടി.സി.എൽ തുടങ്ങിയ ട്രിനിറ്റി ഡിപ്ലോമ പരീക്ഷകൾക്കും , സംഗീതത്തിൽ എട്ടാം ഗ്രേഡ്  വരെയുള്ള പരീക്ഷകൾക്കും മെലഡി മ്യൂസിക് സെന്റർ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നുണ്ടെന്നും വാർത്താ കുറിപ്പിൽ പറയുന്നു.

Read Also - കൊവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു; സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം

ഒരു വര്‍ഷം നീണ്ടു നിൽക്കുന്ന  മുപ്പതാം വാർഷിക ആഘോഷ വേളയിൽ മെലഡി മ്യൂസിക് സെന്ററിലൂടെ സംഗീതത്തിൽ  ശാസ്ത്രീയമായി പ്രാവിണ്യം നേടിയ പൂർവ വിദ്യാർത്ഥികളും, ഇപ്പോൾ പരിശീലനത്തിൽ ഉള്ള വിദ്യാർത്ഥികളും ഒരുമിച്ചു ഒരുക്കുന്ന സമൃദ്ധമായ  വിവിധ സംഗീത പരിപാടികളും,ശില്പശാലകളും മസ്‌കറ്റിലെ സംഗീത പ്രേമികൾക്ക് ഒരു പുതിയ പുത്തൻ അനുഭവം സമ്മാനിക്കുമെന്ന് സെന്ററിന്റെ മ്യൂസിക് ഡയറക്ടർ ജോൺ ഈപ്പൻ മെലഡി മ്യൂസിക് സെന്റർ ഇന്ന് പുറത്തിറിക്കിയ വാർത്തകുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഒമാനിലെ മസ്കറ്റിൽ 1993 മുതൽ പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ള മെലഡി മ്യൂസിക് സെന്ററിന് നിലവിൽ റൂവിയിലും അൽ ഖുവൈറിലുമായി രണ്ടു ശാഖകളാണ് ഉള്ളത്. ഒമാൻ സ്വദേശികളുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള പ്രവാസികളും ഈ രണ്ടു സെന്ററുകളിലും പരിശീലനത്തിനായി എത്തുന്നുമുണ്ടെന്നും ജോൺ ഈപ്പൻ വാർത്താ കുറിപ്പിൽ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ